സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരം സ്വദേശി സ്വകാര്യ ആശുപത്രിയില്‍ മരിച്ചു; തീരപ്രദേശങ്ങളെ ക്രിട്ടിക്കൽ സോണായി കണക്കാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. തിരുവനന്തപുരം ജില്ലയിൽ മരണപ്പെടുന്ന ഒൻപാതമത്തെ കൊവിഡ് രോഗിയാണ് ജയചന്ദ്രൻ. ഇയാളുടെ മരണത്തോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 43 ആയി ഉയർന്നു.
സംസ്ഥാനത്തെ കൊവിഡിൻ്റെ സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയിൽ ആകെ നിലവിൽ ലോക്ക് ഡൌൺ ബാധകമാണ്. തീരപ്രദേശങ്ങളെ ക്രിട്ടിക്കൽ സോണായി കണക്കാക്കി ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 4 ദിവസത്തിനിടെ 7 ഡോക്ടർമാരും 2 നഴ്സുമാരും ഉൾപ്പെടെ 20 പേർക്കു കോവിഡ്. 40 ഡോക്ടർമാർ ഉൾപ്പെടെ 150 പേർ ക്വാറന്റീനിൽ. ആശുപത്രി പ്രവർത്തനം തടസ്സപ്പെടില്ല.
∙ കോഴിക്കോട് മെഡിക്കൽ കോളജിൽ വൃക്കരോഗ വിഭാഗത്തിലെ നഴ്സിനും ശസ്ത്രക്രിയ വാർഡിലെ 2 രോഗികൾക്കും കോവിഡ്. 7 ഡോക്ടർമാരും 17 നഴ്സുമാരും ക്വാറന്റീനിൽ. വൃക്കരോഗവിഭാഗത്തിലെ മുഴുവൻ രോഗികളും ക്വാറന്റീനിൽ.
∙ കോട്ടയം മെഡിക്കൽ കോളജിൽ നേത്ര രോഗ വിഭാഗത്തിൽ രോഗിക്ക് കോവിഡ് സംശയം. 10 ജീവനക്കാർ ക്വാറന്റീനിൽ. വാർഡ് അടച്ചു. കഴിഞ്ഞ ദിവസം ഡോക്ടർമാരും നഴ്സുമാരും അടക്കം 16 പേർ ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു.
∙ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ 20 ഡോക്ടർമാർ ഉൾപ്പെടെ 54 ജീവനക്കാർ നിലവിൽ ക്വാറന്റീനിലാണ്.
∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഒരു ഡോക്ടർക്ക് കോവിഡ് ലക്ഷണം. 5 ഡോക്ടർമാർ ക്വാറന്റീനിൽ. ആശുപത്രിയിൽ കർശന നിയന്ത്രണം.
∙ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ 2 ഡോക്ടർമാർ ഉൾപ്പെടെ 5 പേർക്കു കോവിഡ്. ആശുപത്രി അടച്ചു. തമിഴ്നാട്ടിൽ നിന്നു തിരിച്ചെത്തി ക്വാറന്റീനിൽ പോകാതിരുന്ന ഡോക്ടർക്കെതിരെ കേസ്.
https://www.facebook.com/Malayalivartha



























