അറിയാതെ ചിരിച്ചുപോയി... തിരുവനന്തപുരത്തെ ഫ്ളാറ്റുകളില്‍ സ്വപ്നയേയും കൂട്ടരേയും കൊണ്ടുവന്ന് ചോദ്യം ചെയ്തതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായി; സ്വപ്നയുടെ വീട്ടിലെ നിത്യ സന്ദര്ശകാരെന്ന കണ്ടെത്തലില്‍ പുറത്ത് വന്നത് നിര്‍ണായകമായ വിവരങ്ങള്‍

സ്വര്‍ണ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യല്‍ കഥകള്‍ ചൂട് പിടിക്കുകയാണ്. സ്വപ്നയെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് നടത്തിയ അന്വേഷണങ്ങളിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ഗൂഢാലോചനയില്‍ പങ്കാളികളാരൊക്കെയാണെന്നറിയാനായി ആ രീതിയിലായി എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍. എന്നാല്‍ അതിലും മേലെയുള്ള വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്. പലരും സ്വപ്നയുടെ ഫ്ളാറ്റുകളില്‍ വന്നു പോയെന്നാണ് വിവരം. ഇതേ പറ്റിയുള്ള ചോദ്യം ചെയ്യലില്‍ സ്വപ്ന വിയര്‍ത്തു കുളിച്ചു. ചിലരുടെ പേരുകള്‍ പറഞ്ഞു. അതേസമയം കൂട്ടുപ്രതികളായ സരിത്തും സന്ദീപും സ്ഥിരമായി എത്തിയിരുന്നതായി വ്യക്തമാക്കി. തിരുവനന്തപുരം പി.ടി.പി. നഗറിലെ വാടകവീട്ടിലാണ് ഇവരെത്തിയതെന്ന് എന്‍ഐഎ കണ്ടെത്തി. ഈ വീട് കേന്ദ്രീകരിച്ചും സ്വര്‍ണക്കടത്തില്‍ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ ഇടപാടുകള്‍ ദുരൂഹമായിരുന്നുവെന്ന് പരിസര വാസികളും പറയുന്നു.
സ്വപ്നയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ ഇവിടെ ഔദ്യോഗികവാഹനത്തില്‍ എത്തിയിരുന്നതായും മൊഴയുണ്ട്. നേരത്തെ ഇക്കാര്യ സമീപവാസികള്‍ സ്ഥിരീകരിച്ചതാണ്. രാത്രി വൈകിയോളം നീളുന്ന പാര്‍ട്ടികള്‍ അയല്‍ക്കാര്‍ക്കും ശല്യമായിരുന്നു. രാത്രി പാര്‍ട്ടികള്‍ക്കെതിരെ പരിസരവാസികള്‍ പരാതിപ്പെട്ടതോടെയാണ് സ്വപ്ന വീടൊഴിഞ്ഞതെന്ന് റെസിഡന്റ്സ് അസോസിയേഷന് സെക്രട്ടറി ശശിധരന്‍നായര്‍ നേരത്തെ പറഞ്ഞിരുന്നു.
മേയ് 30നാണ് സ്വപ്നയും കുടുംബവും താമസംമാറിയത്. ജൂണ്‍ 15, 16 ദിവസങ്ങളില്‍ സരിത്തും സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കറും ഇവിടെയെത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന ചില സാധനങ്ങളെടുത്ത് തീയിട്ട് നശിപ്പിച്ചു. ശനിയാഴ്ച രാവിലെ എന്‍.ഐ.എ. സംഘം സ്വപ്നയെ ഈ വീട്ടിലെത്തിച്ച് തെളിവെടുത്തു. 15 മിനിറ്റോളം ഇവിടെ ചെലവഴിച്ചശേഷമാണു മടങ്ങിയത്.
എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങളാണ് പുറത്ത് വന്നത്. സ്വപ്നയും കൂട്ടാളികളും ഒരു വര്‍ഷത്തിനിടെ 23 തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി 112.3കോടി മൂല്യമുള്ള 230കിലോഗ്രാം സ്വര്‍ണം കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
2019 ജൂലായ് ഒമ്പത് മുതലാണ് കോണ്‍സുലേറ്റിന്റെ പേരിലുള്ള കാര്‍ഗോയില്‍ സ്വര്‍ണക്കടത്ത് തുടങ്ങിയത്. 152കിലോഗ്രാം വരെ ഭാരമുള്ള ബാഗുകള്‍ അയച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ക്കും വീട്ടുപകരണങ്ങള്ക്കുമൊപ്പമായിരുന്നു സ്വര്‍ണവും കടത്തിയത്. മുപ്പത് കിലോ സ്വര്‍ണം പിടികൂടിയ ബാഗിന്റെ ഭാരം 79 കിലോ.
കോണ്‍സുലേറ്റിന്റെ പേരിലെത്തിയ കാര്‍ഗോയുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മിക്കതിലും ഈന്തപ്പഴം, നൂഡില്‍സ്, ബിസ്കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മതഗ്രന്ഥങ്ങളും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ബാഗുകളിലൂടെയാണ് സ്വര്ണമൊഴുക്കിയത്. നയതന്ത്ര പരിരക്ഷയുടെ മറവില്‍ ബാഗുകള്‍ പരിശോധനയില്ലാതെ വിട്ടുനല്‍കി.
ഒന്നാംപ്രതി സരിത്താണ് 23 തവണയും കാര്‍ഗോ ക്ലിയര്‍ ചെയ്തിരുന്നത്. ഇതിനായി കോണ്‍സുലേറ്റിന്റെ കത്തും നല്കി. രാജ്യം വിട്ട കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലാണ് കാര്‍ഗോ എത്തിയിരുന്നത്. ദുബായില്‍ നിന്ന് ഫൈസല്‍ ഫരീദിനെപ്പോലെ നിരവധി പേര് ഡിപ്ലോമാറ്റിക് ബാഗുകളില്‍ സ്വര്ണമയച്ചിട്ടുണ്ട്. ഇതിനായി യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നവും സീലുകളും സ്റ്റിക്കറുകളും വ്യാജമായി ഉണ്ടാക്കി.
അതേസമയം ഒളിവില്‍ പോകും മുന്‍പ് സ്വപ്ന തലസ്ഥാനത്തെ സുഹൃത്തിനെ സൂക്ഷിക്കാനേല്പ്പിച്ച ബാഗ് കസ്റ്റംസ് പിടിച്ചെടുത്തു. ഇതില്‍ 15 ലക്ഷം രൂപയും വിദേശ കറന്‍സികളുമുണ്ട്. വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയതിന് പിന്നാലെയാണ് സ്വപ്ന ബാഗ് സുഹൃത്തിനെ ഏല്‍പ്പിച്ചത്. ചോദ്യം ചെയ്യലില്‍ വിവരം വെളിപ്പെടുത്തിയതോടെ, സുഹൃത്തിനെ കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു. ഇതോടെ സ്വപ്നയുടെ കയ്യിലുള്ള പണത്തിന്റെ ഉറവിടം മനസിലായത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























