മൂന്നാറിലെ ടാറ്റാ ടീ ആശുപത്രി അടച്ചു , ക്വാറന്റൈന് ലംഘനത്തിന് ഡോക്ടര്‍ക്കെതിരേ കേസ്

മൂന്നാരിലെ സ്വകാര്യ ആശുപത്രിയായ ടാറ്റാ ടീ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ ക്വാറന്റൈന് ലംഘനത്തിനു പോലീസ് കേസെടുത്തു. പരാതിക്കിടയായ ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ടാറ്റാ ടീ ആശുപത്രി അടിച്ചിട്ടു. ഈ ഡോക്ടറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റെരു ഡോക്ടര്‍ക്കും രണ്ടു ജീവനക്കാര്‍ക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
പ്രസ്തുത ഡോക്ടര്‍ തിരുവനന്തപുരത്തെ കണ്ടെയ്ന്മെന്റ് സോണില്‍ കഴിഞ്ഞ ഒന്പതിനു പോയി മടങ്ങിയെത്തിയതാണ്. പിന്നീട് ഡോക്ടര്‍ വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കാതെ ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. കൂടാതെ പുറത്തിറങ്ങി നടക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് മൂന്നാര്‍ പോലീസ് ഡോക്ടര്‍ക്കെതിരേ കേസെടുത്തത്.
ആശുപത്രി അടച്ചതോടെ അടിന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്കും അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റും. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നിരവധി ആളുകളുമായി സമ്പര്‍ക്കമുള്ളതിനാല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും.
ചികിത്സ തേടിയോ അല്ലാതെയോ കഴിഞ്ഞ ദിവസങ്ങളില്‍ ടാറ്റാ ടീ ആശുപത്രി സന്ദര്ശിച്ചുള്ളവര് വീട്ടില്‍തന്നെയാണ് തുടരേണ്ടതെന്നും ഇവര്‍ മറ്റുവള്ളവരുമായി യാതൊരുവിധ സമ്പര്‍ക്കത്തിനും ശ്രമിക്കരുതെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. മൂന്നാര്‍ ടൗണ്‍ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാണ്.
https://www.facebook.com/Malayalivartha



























