ഇന്ന് കർക്കടക വാവ് ബലി : കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ

ഇന്ന് കർക്കിടക വാവ്, പിതൃമോക്ഷത്തിനായി വിശ്വാസികൾ ബലിതർപ്പണം നടത്തുവാൻ ആലുവാ മണപ്പുറത്തും നാവാ മുകുന്ദ ക്ഷേത്രത്തിലും ആയിരങ്ങള്‍ എത്തുന്ന സുദിനം. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ബലിതർപ്പണം വീടുകളിലാണ് ഒരുക്കിയിരിക്കുന്നത്.
വീടുകളിലാണെങ്കിലും ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി ബലിതർപ്പണം നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്ടനാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്.
അതേസമയം ഭക്തർക്ക് ഓൺലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.
മരിച്ചു പോയ പിതൃക്കൾക്കായി അനന്തര തലമുറ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം. അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്.
https://www.facebook.com/Malayalivartha



























