സംസ്ഥാന സർക്കാരിന്റെ ലോഗോ പാളയം മാർക്കറ്റിൽ വിൽക്കാൻ വച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ; ഐ ടി ഫെല്ലോ അരുണിന്റേയും കൂട്ടാളികളുടേയുമെല്ലാം പങ്ക് വ്യക്തമായി; സെക്രെട്ടറിയേറ്റിൽ സ്വകാര്യ കൺസൾട്ടിങ് ഏജൻസികൾക്ക് പിൻവാതിലിലൂടെ ഒത്താശനൽകുന്നു എന്ന് ആരോപണം

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദം തീരുന്നില്ല .സർക്കാരിന്റെ ഐ ടി ഫെല്ലോ അരുണിന്റേയും കൂട്ടാളികളുടേയുമെല്ലാം പങ്ക് ഒന്നൊന്നായി വെളിച്ചത്തെത്തിക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന
എൻ ഐ എ യുടെ ഓരോ നീക്കവും സംസ്ഥാന സർക്കാരിന് കനത്ത ആഘാതം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് .സർക്കാർ സെക്രെട്ടറിയേറ്റിൽ പിൻവാതിലിലൂടെയാണ് സ്വകാര്യ
കൺസൾട്ടിങ് ഏജൻസികൾക്ക് ലാഭമുണ്ടാക്കുന്നതിന് എല്ലാ തരത്തിലുമുള്ള ഒത്താശ ചെയ്യുന്നതെന്നാണ്ബി ജെ പി നേതാവ് സന്ദീപ് വാര്യർ അടക്കമുള്ള വക്താക്കൾ പറയുന്നത് .സംസ്ഥാന സർക്കാരിന്റെ ഭരണ സിരാകേന്ദ്രത്തിൽ നടന്ന കോടികളുടെ നാറിയ അഴിമതികഥകളാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്
എന്ന് ഒരു പ്രമുഖ ചാനൽ ചർച്ചയിൽ പങ്കെടുത്ത ശബരീനാഥൻ എം എൽ എ തുറന്നടിച്ചു .കേരളത്തിൽ നടക്കുന്ന അഴിമതികളിൽ കോടിക്കണക്കിന് രൂപ ജനങ്ങൾ നൽകിയ നികുതി പണമാണ് ഇപ്പോൾ പ്രൈസ് വാട്ടർ കൂപ്പർ പോലുള്ള സ്വകാര്യ ഏജൻസികൾക്ക് അടിച്ചുമാറ്റി കൊടുക്കുന്നതെന്നും ശബരിനാഥൻ തുറന്നടിച്ചു .അതേസമയം അരുൺ ബാലചന്ദ്രനെപ്പോലുള്ള തട്ടിപ്പുകാർ സർക്കാർ മുദ്ര പതിപ്പിച്ച
വിസിറ്റിങ് കാർഡുകൾ അടിച്ചിറക്കി നാട്ടുകാരെ പറ്റിക്കുകയാണെന്നും ,ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിൽ അത് വലിയ നാണക്കേട് തന്നെയാണെന്നും ബി ജെ പി വക്താവ് സന്ദീപ് വാര്യർ തുറന്നടിച്ചു.സംസ്ഥാന സർക്കാരിന്റെ മുദ്ര അഥവാ ലോഗോ പാളയം മാർക്കറ്റിൽ വിൽക്കാൻ വച്ചിരിക്കുകയാണെന്നും ഇതാണിപ്പോൾ അരുണിനെപ്പോലുള്ള തട്ടിപ്പുകാരുടെ കൈവശം ഉള്ളതെന്നുമാണ്
സന്ദീപ് തുറന്നടിച്ചത് .കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പ്രൈസ് വാട്ടർ കൂപ്പർ എന്ന കൺസൾട്ടിങ് ഏജൻസി പ്രവർത്തിച്ചു വരികയാണെന്നും അതിനുള്ള രേഖകൾ തന്റെ പക്കലുണ്ട് എന്നും പാലക്കാട് മുൻ എം പിയായിരുന്ന എൻ എൻ കൃഷ്‌ണദാസ് മറുപടി പറഞ്ഞു .സംസ്ഥാന സർക്കാർ സ്വകാര്യാ ഏജൻസിയിലെ ജീവനക്കാർക്ക് ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കൊടുത്തു വരികയാണെന്നും
അവർക്ക് തുടർന്നും പലവിധത്തിലുള്ള അനുകൂല്യങ്ങളും നൽകാൻ ശ്രമം നടത്തിയതായും പ്രതിപക്ഷം ഉന്നയിച്ചിരുന്നു .സംസ്ഥാന മുഖ്യമന്ത്രിക്ക് ഈ തട്ടിപ്പുകാരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എന്ത്
പങ്കാണുള്ളതെന്നും പിണറായുടെ അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് കൊണ്ടുവരണമെന്നും പറഞ്ഞു ബെന്നിബഹനാനും രംഗത്ത് വന്നിരിക്കുകയാണ് .മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നാരോപിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു .സംസ്ഥാന സർക്കാർ മുദ്ര ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ നിരവധി തെളിവുകൾ ഇതിനോടകം പുറത്തു വന്നിരിക്കുകയാണ് .അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് സുരക്ഷാ താവളം ഒരുക്കി സംസ്ഥാന സർക്കാർ സ്വയം രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്നും അത് സ്വന്തം പാർട്ടി ചൂണ്ടിക്കാണിക്കാത്തതിനാലാണ് പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിന് സ്വകാര്യ ചാനൽ ചർച്ചയിൽ കോൺഗ്രസ് എം എൽ എ ശബരിനാഥൻ പറഞ്ഞു
https://www.facebook.com/Malayalivartha



























