നൻമയുള്ള മനസ്സുകൾ ഒന്നിച്ചു; ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശിയായ ജയരാജൻന് തുക കൈമാറി

ബ്രെയിൻ ട്യൂമർ ബാധിച്ച് തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിൽ അഞ്ചുമാസമായി ചികിത്സയിലായിരുന്ന കീഴാറ്റൂർ സ്വദേശിയായ ജയരാജൻന് തുക കൈമാറി . ഭീമമായ തുക ബാധ്യത വന്നത് കുടുംബത്തിന് താങ്ങാൻ കഴിയാതായതോടെ വാർഡ് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ചികിത്സ സഹായ സമിതി രൂപവത്കരിച്ച് പണം സമാഹരിക്കുകയായിരുന്നു. വിവിധ സംഘടനകളും വ്യക്തികളുമായി ഞായറാഴ്ച രണ്ടേകാൽ ലക്ഷത്തോളം രൂപയാണ് നൽകിയത്. കീഴാറ്റൂർ പ്രവാസി സഖാക്കൾ സ്വരൂപിച്ച 1,11,111 രൂപ, സാന്ത്വനം കുവൈത്ത്, ടീം സീസൺസ് കലാകുടുംബം ഖത്തർ 80,000 രൂപ, കീഴാറ്റൂർ കുടുംബശ്രീ പ്രവർത്തകർ 6350, കീഴാറ്റൂർ അലറിത്തറ സംഘം 6300, ഗ്രാമീൺ ബാങ്ക് മേലാറ്റൂർ ബ്രാഞ്ച് ജീവനക്കാരുടെ 5000 രൂപ തുടങ്ങിയ സംഖ്യയാണ് കൈമാറിയിരിക്കുന്നത്.
പൂന്താനം സ്മാരക ഗ്രന്ഥാലയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചികിത്സ സഹായ സമിതി ചെയർപേഴ്സനും വാർഡ് മെംബറുമായ സി.കെ. രമാദേവി, കൺവീനർ ദേവദാസ് കളരിക്കൽ, ട്രഷറർ മംഗലത്ത് രാമദാസ് എന്നിവർ തുക ഏറ്റുവാങ്ങി.കെ.എം. വിജയകുമാർ, പി. നാരായണനുണ്ണി, എൻ. നിതീഷ്, വി.എം. ദാമോദരൻ നമ്പൂതിരി, ബിന്ദു മാത്യൂ, വി.പി. സുരേഷ് കുമാർ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൗഷാദ് മണ്ണാർമല, ഫൈസൽ പുളിക്കൽ, കെ. ഷന്തിൽ എന്നിവർ സംസാരിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha



























