അതൊന്നും ഒരു കുറവല്ല... ആരും അറിയാതിരുന്ന വിനായക് ഇന്ന് നാടിന്റെ താരമാണ്; പ്രധാനമന്ത്രിയുടെ ഒറ്റ വിളിയോടെ തലവര മാറിയ വിനായകിന് അഭിനന്ദന പ്രവാഹം; സ്വന്തമായി ഫോണില്ലാത്ത വിനായക് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത് അമ്മയുടെ ഫോണില്‍

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വിനായകനോട് ഒരു ചോദ്യം ചോദിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എങ്ങനെ ആക്ടീവാണോ. സ്‌കൂളില്‍ അതിനുള്ള അനുമതി ഇല്ലെന്നായിരുന്നു ഉത്തരം. അതുകൊണ്ട് നിങ്ങള്‍ ഭാഗ്യവാനാണെന്ന് മോദി അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയോട് തന്റെ ബുദ്ധിമുട്ടോ ഫോണോ ലാപ്‌ടോപ്പോ ഇല്ലായെന്നോ വിനായക് പറഞ്ഞില്ല. അഭിനന്ദിക്കുന്നവര്‍ ആരും അത് കണ്ടതുമില്ല.
മിസോറം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, സുരേഷ് ഗോപി എം.പി, എം.എല്‍.എമാരായ പി.ടി. തോമസ്, എല്‍ദോ എബ്രഹാം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങിയവരാണ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അഭിനന്ദിച്ചതിന് ശേഷം വിനായകിന് അതിന് ശേഷം അഭിനന്ദന പ്രവാഹമാണ്. പക്ഷേ ആഗ്രഹംപോലെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഉപരി പഠനത്തിനുള്ള അപേക്ഷ അയക്കാന്‍ വിനായകിന് വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ പിന്നിട്ട് തൊടുപുഴ ടൗണിലെ ഇന്റര്‍നെറ്റ് കഫേയില്‍ എത്തേണ്ടിവന്നു. വിളിച്ച ആരോടും വിനായക് സ്വന്തമായി ലാപ്‌ടോപ്പോ മൊബൈലോ ഇല്ലെന്ന കാര്യം പറഞ്ഞില്ല. അമ്മയുടെ ഫോണിലാണ് വിനായക് അഭിനന്ദനങ്ങള്‍ക്ക് മറപടി നല്‍കുന്നത്. ഒന്നാംക്‌ളാസ് കുട്ടികള്‍ക്കുവരെ ക്‌ളാസുകള്‍ ഓണ്‍ലൈനിലാവുകയും ലാപ്പ്‌ടോപ്പും ഇന്റര്‍നെറ്റ് സൗകര്യങ്ങളും വീടുകളില്‍ സര്‍വസാധാരണമായപ്പോഴാണ് വിനായകിന്റെ ദുര്‍ഗതി.
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ ഇന്ത്യയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഏറ്റവുംകൂടുതല്‍ മാര്‍ക്ക് നേടിയ എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ത്ഥിയാണ് മൂവാറ്റുപുഴ മടക്കത്താനം മാലില്‍ വീട്ടില്‍ എം. വിനായക്.
500ല്‍ 493 മാര്‍ക്ക് വാങ്ങിയ വിനായകിനെ കഴിഞ്ഞദിവസം പ്രധാനമന്ത്രി ഫോണില്‍ വിളിക്കുകയും ആ ഫോണ്‍ സംഭാഷണം അദ്ദേഹത്തിന്റെ മന്‍ കി ബാത്തില്‍ രാജ്യമൊട്ടാകെ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. മോദി വിളിച്ചതിന് പിന്നാലെ പ്രമുഖ രാഷ്ട്രീയപ്രവര്‍ത്തകരടക്കം നിരവധിപേരാണ് വിനായകിന് അഭിനന്ദനവുമായി നേരിട്ടും ഫോണിലും എത്തിയത്.എത്ര കഷ്ടപ്പെട്ടായാലും മകനെ അവന്റെ ആഗ്രഹം പോലെ ന്യൂഡല്‍ഹിയില്‍ അയച്ചു പഠിപ്പിക്കാനാകണേയെന്നാണ് പ്രാര്‍ത്ഥനയെന്ന് കൂലിപ്പണിക്കാരനായ അച്ഛന്‍ മനോജും അമ്മ തങ്കയും പറയുന്നു.
ഡല്‍ഹിയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോ? എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം ചാനലുകളില്‍ നിറഞ്ഞത്. അത് മലയാളിയാണെന്ന് ആരും വിചാരിച്ചില്ല. മൂവാറ്റുപുഴ മടക്കത്താനം മാലില്‍ വീട്ടില്‍ വിനായകനോടാണ് പ്രധാനമന്ത്രി ഈ സംസാരിക്കുന്നത് എന്നറിയാന്‍ പിന്നേയും സമയമെടുത്തു.
ഉന്നത വിജയത്തിന് അഭിനന്ദിക്കാനായി ഡല്‍ഹിയിലേക്ക് വരാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ആഗ്രഹമുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേരണം എന്നായിരുന്നു വിനായകന്റെ മറുപടി. പരിമിതമായ ജീവിതസാഹചര്യത്തോട് തോറ്റുകൊടുക്കാത്ത വിനായകിനെ കുറിച്ച് ഇന്നലെ മന്‍ കീ ബാത്തില്‍ മോദി സൂചിപ്പിച്ചിരുന്നു. സി.ബി.എസ്.ഇ പ്‌ളസ്ടു പരീക്ഷയില്‍ ഇന്ത്യയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ എസ്.സി വിഭാഗം വിദ്യാര്‍ത്ഥിയാണ് വിനായക് എം. മാലില്‍. അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇന്‍ഫമാറ്റിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടിയതോടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നേര്യമംഗലം നവോദയയിലായിരുന്നു ആറാം ക്‌ളാസ് മുതല്‍ പഠനം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ബി കോം പഠനം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് സ്വന്തമാക്കണമെന്നാണ് മനസില്‍. ഈ മോഹം പൂര്‍ത്തിയാകണമെങ്കില്‍ അഭിനന്ദനങ്ങള്‍ മാത്രം പോര, കൈയ്യയച്ച സഹായങ്ങളും വേണം.
"
https://www.facebook.com/Malayalivartha