സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് കാലാവധി നീട്ടിയത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ കെ. മോഹന്‍ദാസ് അധ്യക്ഷനും പ്രഫ. എം.കെ. സുകുമാരന്‍നായര്‍, അഡ്വ. അശോക് മാമ്മന്‍ ചെറിയാന്‍ എന്നിവര്‍ അംഗങ്ങളുമായ 11-ാം ശന്പള പരിഷ്‌കരണ കമ്മീഷന്‍ 2019 നവംബര്‍ ആറിനാണ് രൂപീകരിച്ചത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ശന്പള പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണു കമ്മീഷനെ നിയോഗിച്ചത്.
"
https://www.facebook.com/Malayalivartha