രോഗവ്യാപനത്തിന്റെ തോതു കൂടുന്നതിനാല്‍ ദീര്‍ഘകാല പദ്ധതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധം ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോ കൊണ്ട് അവസാനിക്കുന്നതല്ല. പല കോവിഡ് ക്ലസ്റ്ററുകളിലും രോഗവ്യാപനത്തിന്റെ തോതു കൂടി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലസ്റ്ററുകളുടെ എണ്ണവും ഏറിവരുന്നു. വരും ദിവസങ്ങളില്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കും. അതിനാല്‍ ദീര്‍ഘകാല പദ്ധതി രൂപപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു
നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിനു കാരണക്കാരാകുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. നിയന്ത്രണ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ഇടപെടല്‍ ഇനിയും ശക്തിപ്പെടുത്തും.
പരിശോധനാ ഫലങ്ങള്‍ ചിലയിടങ്ങളില്‍ വൈകുന്നുണ്ട്. ഫലം 24 മണിക്കൂറിനകം നല്‍കണമെന്നു നിര്‍ദേശം നല്‍കി. മരിച്ചവരുടെ പരിശോധനാ ഫലം എത്രയും വേഗം നല്‍കണമെന്ന് ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടുണ്ട്.
ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കും. ഇവര്‍ക്കു താമസസൗകര്യവും മറ്റും തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും.
https://www.facebook.com/Malayalivartha