കനത്ത സാമ്പത്തിക നഷ്ടം... സ്വകാര്യ ബസുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വ്വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

കനത്ത സാമ്പത്തിക നഷ്ടം... സ്വകാര്യ ബസുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വ്വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. യാത്രക്കാരുടെ കുറവും ഡീസല്‍ വിലവര്‍ധനയും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനാല്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുകയാണെന്നു സ്വകാര്യ ബസ് ഉടമകള്‍. ഇക്കാര്യം അറിയിച്ചും ബസ് ഓടിക്കാത്ത സമയങ്ങളില്‍ നികുതിയിളവ് ആവശ്യപ്പെട്ടും സര്‍ക്കാരിന് കത്തു നല്‍കുമെന്നു ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു.
യാത്രക്കൂലി വര്‍ധിപ്പിച്ചെങ്കിലും കോവിഡ് മൂലം യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതു വരുമാനത്തെ ബാധിച്ചെന്നു കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍, കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തിനു ശേഷം അറിയിച്ചു. ഡീസല്‍ നിറയ്ക്കാനുള്ള പണം പോലും ടിക്കറ്റ് വരുമാനമായി കിട്ടുന്നില്ല. അതിനു പുറമേ നികുതിയടയ്ക്കാന്‍ മാസം 10,000 രൂപ വേണം. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ലഭിച്ച നികുതിയിളവ് മൂന്നുമാസത്തേക്കു കൂടി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha