അവസാന അങ്കം മുറുകുമ്പോള്‍... സ്വര്‍ണക്കടത്ത് കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ എം. ശിവശങ്കര്‍ പാടുപെടുമ്പോള്‍ ഊരാക്കുടുക്കാകുന്നത് സ്വപ്നയുമായുള്ള ബന്ധം; അയാളാണ് സ്വപ്നയെ പരിചയപ്പെടുത്തിയെന്ന് പറയുമ്പോഴും എങ്ങനെ ആ ബന്ധം ശക്തമായെന്നതിന് ഉത്തരമില്ല; സ്വപ്നയുമായുള്ള സാമ്പത്തിക ഇടപാടിലും മറുപടിയില്ല

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ എം. ശിവശങ്കറിനെ എന്‍ഐഎ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കുന്ന ശിവശങ്കര്‍ സ്വപ്നയുമായുള്ള ബന്ധത്തിലാണ് തട്ടി വീഴുന്നത്.
സ്വപ്നയുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് താനെന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വപ്നയെ പരിചയപ്പെടുത്തിയത് ഭര്‍ത്താവാണ്. സ്വപ്നയുടെ ഭര്‍ത്താവു ക്ഷണിച്ചപ്പോള്‍ മാത്രമാണ് അവരുടെ വീട് സന്ദര്‍ശിച്ചിട്ടുള്ളതെന്നും ശിവശങ്കര്‍ മൊഴി നല്‍കി. അതേ സമയം ഭര്‍ത്താവായ ബന്ധുവിനേക്കാളുമുള്ള വലിയ സൗഹൃദം സ്വപ്നയോട് എങ്ങനെയുണ്ടായെന്ന ചോദ്യത്തിന് ഉത്തരം കൃത്യമല്ല.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റമീസ്, ദുബായിലുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികളെ അറിയില്ലെന്ന് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞു. ഇവര്‍ക്ക് സ്വപ്നയുമായുള്ള സ്വര്‍ണക്കടത്ത് ഇടപാടുകളെ കുറിച്ചും അറിയില്ലായിരുന്നു. നാട്ടിലും വിദേശത്തും ഇവരുടെ ആതിഥ്യം സ്വീകരിച്ചിട്ടില്ല.
അതേസമയം സ്വപ്‌നയും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവ് അന്വേഷണസംഘത്തിന് ലഭിച്ചു. 50,000 രൂപയാണ് അവസാനം സ്വപ്‌നക്ക് ശിവശങ്കര്‍ നല്‍കിയത്. എന്തിനാണ് തുക നല്‍കിയത് എന്ന ചോദ്യത്തിന് സ്വപ്‌ന സാമ്ബത്തികപ്രതിസന്ധിയിലായിരുന്നെന്നാണ് എന്‍.ഐ.എയുടെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മറുപടി നല്‍കിയതത്രെ.
സുഹൃത്തെന്ന നിലയിലാണ് പണം നല്‍കിയതെന്നും മൊഴിയിലുണ്ട്. സ്വപ്‌നയുടെ അക്കൗണ്ടില്‍ ഒരുകോടി രൂപയുടെ നിക്ഷേപം ഉണ്ടായിരിക്കെ എന്തിനാണ് 50,000 രൂപ ശിവശങ്കറില്‍നിന്ന് വാങ്ങിയതെന്ന് അന്വേഷിക്കുന്നുണ്ട്. ഒന്നുകില്‍ ശിവശങ്കറില്‍ നിന്ന് പണം തട്ടല്‍, അതല്ലെങ്കില്‍ സ്വപ്‌നയുടെ അക്കൗണ്ടിലുണ്ടായിരുന്നത് മറ്റാരുടെയെങ്കിലും പണം എന്ന നിഗമനത്തിലാണ് എന്‍.ഐ.എ. എന്നാല്‍ കള്ളക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവശങ്കര്‍.
അതേസമയം പ്രതികളില്‍നിന്ന് കണ്ടെടുത്ത ഡിജിറ്റല്‍ വിഡിയോ റെക്കോഡറിലെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ എന്‍.ഐ.എ വീണ്ടെടുത്തു. ഇതില്‍ പ്രതികള്‍ ഏഴുസ്ഥലത്ത് ഒത്തുകൂടിയതിന്റെ ദൃശ്യങ്ങളുണ്ട്. ഈ ദൃശ്യങ്ങളില്‍ ശിവശങ്കറിന്റെ സാന്നിധ്യമുണ്ടോ എന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. വീണ്ടെടുത്ത രേഖകളില്‍ സ്വപ്‌നയും ശിവശങ്കറുമായി നടത്തിയ ടെലിഗ്രാം ചാറ്റുകളുമുണ്ട്. എന്‍.ഐ.എ വികസിപ്പിച്ചെടുത്ത പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ വീണ്ടെടുത്തത്.
ടെലിഗ്രാം രഹസ്യ ചാറ്റുകളില്‍ കള്ളക്കടത്തിനെക്കുറിച്ച് പരാമര്‍ശമുണ്ടോ എന്നതില്‍ വ്യക്തതയില്ല. ശിവശങ്കറിനെ ആദ്യം ചോദ്യം ചെയ്ത സമയത്ത് എന്‍.ഐ.എയുടെ പക്കല്‍ ഡി.വി.ആര്‍, ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല. വിശദ പരിശോധനക്കൊടുവില്‍ ഇവയെല്ലാം വീണ്ടെടുത്തു. ആ തെളിവുകള്‍ നിരത്തിയാണ് ശിവശങ്കറെ ചോദ്യം ചെയ്തത്.
അതേസമയം നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ രണ്ടാംവട്ട ചോദ്യംചെയ്യലിന് ശേഷവും ക്‌ളീന്‍ ചിറ്റ് നല്‍കാതിരുന്നതോടെ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് നേരിട്ടു ബന്ധമുണ്ടോ എന്നാണ് എന്‍.ഐ.എ പരിശോധിച്ചത്. പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എന്തായാലും സ്വപ്നയുമായുള്ള ബന്ധത്തില്‍ സുതാര്യത വരുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ ശുഭകരമായിരിക്കില്ല.
"
https://www.facebook.com/Malayalivartha