ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോട്ടയത്ത് മൃതദേഹം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ കോട്ടയത്ത് മൃതദേഹം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്‌കാരം തടഞ്ഞത് ഏത് പാര്‍ട്ടിക്കാരനാണെങ്കിലും ആരുടെ നേതൃത്വത്തിലായാലും അത് തെറ്റുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ സംഭവിച്ചത് കോട്ടയം ജില്ലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും മൃതദേഹം തടഞ്ഞത് വിവരക്കേടാണെന്നും കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് കൊവിഡ് രോഗം ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം റോഡ് ഉപരോധത്തിനും മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ നടത്തിയിരുന്നു.
മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തില്‍ തന്നെയാണ് ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ (83) മൃതദേഹം സംസ്‌കരിച്ചത്. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു രാത്രി വൈകി സംസ്‌കാരം നടത്തിയത്.ശ്മശാനത്തിന് സമീപം വീടുകളുണ്ട് എന്ന് നാട്ടുകാരുടെ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സംസ്‌കാരം ഇന്നലെ തടഞ്ഞത്. നഗരസഭാ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും സ്ത്രീകളടക്കമുള്ള നാട്ടുകാരും ചേര്‍ന്നാണു പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.
മൃതശരീരത്തില്‍ നിന്നുള്ള സ്രവങ്ങളില്‍നിന്നും മറ്റും വൈറസുകള്‍ പകരുന്നത് തടയുന്ന രീതിയിലാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം. ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കേരളത്തിലും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സ്രവങ്ങള്‍ പുറത്തേക്ക് വരുന്നില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായാണ് പ്ലാസിറ്റ് ബാഗുകളില്‍ മൃതദേഹങ്ങള്‍ മാറ്റുന്നത്. ഇതിനെ പുറമെ മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ വ്യക്തിഗത സുരക്ഷ കിറ്റുകള്‍ ധരിക്കുകയും ചെയ്യുന്നു.
സംശയിക്കപ്പെടുന്ന എല്ലാ മരണങ്ങളിലും കോവിഡ് പരിശോധന ഉറപ്പാക്കുന്നുണ്ട്. ഞായാറഴ്ച സംസ്ഥാനത്ത് മരിച്ചവരില്‍ നാല് പേര്‍ കോവിഡ് ബാധിതരാണെന്ന് കണ്ടെത്തിയത് പിന്നീട് നടത്തിയ പരിശോധനയിലാണ്.
കോവിഡ് ബാധിതരുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഡോക്ടര്‍മാരുടെയും ബന്ധപ്പെട്ട അധികൃതരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുക.
മൃതദേഹം ദഹിപ്പിക്കുകയാണെങ്കില്‍ ആംബുലന്‍സില്‍ നിന്നും മൃതദേഹം പിപിഇ കിറ്റ് ധരിച്ചവര്‍ എടുത്ത് കൊണ്ട് പോവണം. മറവ് ചെയ്യുകയാണെങ്കില്‍ പത്തടി താഴ്ചയിലാണ് കുഴി ഒരുക്കേണ്ടത്. ഇതില്‍ കുറഞ്ഞത് ആറുകിലോയെങ്കിലും ബ്ലീച്ചിങ് പൗഡര്‍ വിതറണം. മണ്ണ് മൂടിക്കഴിഞ്ഞാല്‍ മുകളിലും ബ്ലീച്ചിങ് പൗഡര്‍ വിതറണം.
മൃതദേഹം ദഹിപ്പിക്കുന്നതുമൂലം ഉണ്ടാകുന്ന ചാരമോ പുകയോ ഒരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്തുന്നുമില്ല. ഇത്രയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യം പലതവണ ആരോഗ്യവകുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രചരിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോഴും ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കാന്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് സാധിക്കുന്നുവെന്നതാണ് കോട്ടയത്ത് ഞായറാഴ്ച നടന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha