കണ്‍സെല്‍ട്ടന്‍സി നിയമനം, കരാര്‍ നിയമനം ഇതാ ഇപ്പോള്‍ വിരമിച്ചവര്‍ക്കും നിയമനം; യുവാക്കള്‍ ഇനിയും പ്രതീക്ഷ വയ്ക്കണോ ഈ സര്‍ക്കാരില്‍; വിരമിച്ചവരെ വീണ്ടും നിയമിക്കാന്‍ വിദഗ്ധസമിതിയുടെ നിര്‍ദേശം

പ്രതിപക്ഷത്തിരിക്കുമ്പോള്‍ യുവാക്കളെ തെരവിലിറക്കി അവരുടെ അവകാശത്തിനായി പോരടിക്കുന്ന ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അവരെ മറക്കുന്നത് സ്ഥിരം കാഴ്ചയാണ്. കണ്‍സെല്‍ട്ടന്‍സി, കരാര്‍ നിയമനങ്ങളിലുടെ യുവാക്കളെ പറ്റിച്ച സര്‍ക്കാര്‍ ഇതാ വിരമിച്ചവര്‍ക്ക് വീണ്ടും നിയമനം നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടുന്നതിന് പകരം വിരമിച്ചശേഷം താല്‍പര്യമുള്ളവരെ 60 വയസുവരെ പുനര്‍ നിയമനം നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് വിദഗ്ധസമതി ശുപാര്‍ശ സമര്‍ശിച്ചു. പെന്‍ഷന്‍ പ്രായം കൂട്ടുമ്പോള്‍ യുവജനസംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വരും. ചിലപ്പോള്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ പോലും സര്‍ക്കാരിനെതിരെ തിരിയും. ഇതു ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ വളഞ്ഞ് മൂക്കുപിടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇത്തരത്തില്‍ പുനര്‍നിയമനം ലഭിക്കുന്നവര്‍ക്ക് അവര്‍ വിരമിക്കുന്നതിന് മുമ്പ് ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും 60 വയസു വരെ ലഭിക്കും. അതിന് ശേഷമായിരിക്കും ഇവര്‍ക്ക് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കുക. ഇതിനായി വിരമിക്കുന്നതിന് തൊട്ടടുത്ത ദിവസം മുതല്‍ വീണ്ടും സര്‍വീസില്‍ പ്രവേശിക്കാന്‍ സന്നദ്ധത അറിയിക്കണം. ഇത് ആറുമാസം മുമ്പേ നല്‍കുകയും വേണം. 60 വയസുവരെ സര്‍വീസില്‍ ഇവരെ തുടരാന്‍ അനുവദിക്കുന്നതിന് പുറമേ ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ അനൂകൂല്യങ്ങള്‍ക്ക് എട്ടു ശതമാനം പലിശ സര്‍ക്കാര്‍ നല്‍കണമെന്നും വിദഗ്ധസമിതി നിര്‍ദേശിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള പരിഹാരമാര്‍ഗമെന്ന നിലക്കാണ് പുതിയ നിര്‍ദേശം വരുന്നത്. മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി മേധാവിയുമായ ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. പെന്‍ഷന്‍പ്രായം കൂട്ടുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. അതുകൊണ്ടു തന്നെ സമിതി അത് ആവശ്യപ്പെടുന്നില്ല. പകരം പെന്‍ഷന്‍പ്രായം ഉയര്‍ത്തിയാല്‍ താത്കാലികമായുണ്ടാവുന്ന ലാഭത്തെക്കുറിച്ചുള്ള കണക്കുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിട്ടുമുണ്ട്. 56 വയസില്‍ നിന്നും 60 വയസായി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ 16000 കോടി രൂപ ലഭിക്കാമെന്നാണ് സമിതി കണ്ടെത്തയിരിക്കുന്നത്. അതെ സമയം 60 വയസുവരെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചാല്‍ അതിന് ആനുപാതികമായി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടി വരും. ഈ സാഹചര്യത്തില്‍ നിബന്ധനകളോട് പുനര്‍നിയമനം നല്‍കുമ്പോല്‍ ഇത് ഒഴിവാക്കാനും സാധിക്കും. ഇത് സര്‍ക്കാരിന് പ്രയോജനകരമാകുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ തൊഴില്‍ അവസരം നഷ്ടപ്പെടുമെന്ന വിലയിരുത്തലിന് വലിയ പ്രസക്തിയില്ലെന്നാണ് സമിതി പറയുന്നത്.
കോവിഡിന് മുമ്പ് തന്നെ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിട്ടത്. കോവിഡ് കൂടി വന്നതോടെ വന്‍ വരുമാന നഷ്ടമാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ നാലുമാസമായി പി.എസ്.സി വഴി നിയമനങ്ങളൊന്നും സര്‍ക്കാര്‍ നടത്തിയിരുന്നില്ല. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലുള്‍പ്പെടെയുള്ള പുതുതായി സൃഷ്ടിച്ച തസ്തികളില്‍ കരാര്‍ നിയമനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. പി.എസ്.സിയെയും എംപോയിമെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കിക്കുത്തിയാക്കി സ്വാകര്യ ജോബ് കണ്‍സെന്‍ട്ടന്‍സികളില്‍ നിന്നുപോലും സര്‍ക്കാര്‍ ആളെടുത്തു. ഇതിന് പുറമേയാണ് യുവാക്കളുടെ പി.എസ്.സി പ്രതീക്ഷകള്‍ അവസാനിപ്പിക്കുന്ന വിരമിച്ചവര്‍ക്ക് പുനര്‍ നിയമനമെന്ന ആശയവും ഉയരുന്നത്. ശുപാര്‍ശകള്‍ സംബന്ധിച്ച് മന്ത്രിസഭ ഉടന്‍ ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha