മീന്‍മുട്ടി ഡാം തുറന്നു വിട്ടു, ചെല്ലഞ്ചി പാലത്തിനു സമീപം ഒഴുക്കില്‍ പ്പെട്ട യുവാക്കളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി

ഇന്നലെ അഞ്ചു മണിയോടെ പാലോട് ചെല്ലഞ്ചി പാലത്തിനു സമീപം നദിയില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ പെട്ടെന്ന് വെള്ളം പൊങ്ങിയതിനാല്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും പാറയില്‍ അഭയം തേടിയതിനാല്‍ അപകടം ഒഴിവായി.
പനവൂര്‍, വെമ്പായം ഭാഗങ്ങളില്‍ നിന്ന് 4 യുവാക്കളാണ് കുളിക്കാനിറങ്ങിയതെന്ന് പറയുന്നു. ഈ സമയത്താണ് മീന്‍മുട്ടി ഡാം തുറന്നു വിട്ടത്.
ഡാം തുറന്നു വിട്ടാല്‍ വെള്ളം ഉയരുമെന്ന് ചെല്ലഞ്ചി നിവാസികള്‍ക്ക് അറിയാം. എന്നാല്‍ യുവാക്കള്‍ക്ക് അറിയില്ലായിരുന്നു.
ഒഴുക്ക് വര്‍ധിച്ചതോടെ രണ്ടുപേര്‍ ഒഴുകിപ്പോയി. നദിയുടെ മധ്യത്തെ പാറയില്‍ പിടികിട്ടിയപ്പോള്‍ കയറി രക്ഷപ്പെട്ടു. ഇവര്‍ക്ക് നീന്തല്‍ വശമുണ്ടായിരുന്നില്ല. രണ്ടുപേര്‍ കരയില്‍ കയറിയിരുന്നു.
നാട്ടുകാര്‍ ഏറെ നേരത്തെ ശ്രമത്തിനു ശേഷം ടയറില്‍ കയര്‍ കെട്ടി എറിഞ്ഞു വലിച്ചു കരയിലെത്തിച്ചു. ഫയര്‍ േഫാഴ്‌സും സ്ഥലത്തെത്തിയിരുന്നു. ഇവിടെ ധാരാളം പേര്‍ കുളിക്കാന്‍ വരുന്നുണ്ടെന്നും മദ്യപാനം നടക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha