വയനാട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ കോവിഡ് ആശങ്ക വര്‍ധിക്കുന്നു... പുതിയതായി 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ കോവിഡ് ആശങ്ക വര്‍ധിക്കുന്നു. പുതിയതായി 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 95 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേരില്‍ രോഗം കണ്ടെത്തിയത്. ഇന്ന് നൂറുപേരെക്കൂടി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞദിവസം മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് പിന്നീട് പനിലക്ഷണം ഉണ്ടായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha