കേരള ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷഫലം പ്രഖ്യാപിച്ചു

കേരള ഹയര്‍സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷഫലം പ്രഖ്യാപിച്ചു. 2020 മാര്‍ച്ച് മാസം നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവന്നത്. പരീക്ഷഫലം www.keralaresults.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. 4,31,080 വിദ്യാര്‍ത്ഥികളാണ് ആകെ പരീക്ഷയെഴുതിയത്.
അതേസമയം, അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.
"
https://www.facebook.com/Malayalivartha