സെക്രട്ടറിയേറ്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു...മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍

സെക്രട്ടറിയേറ്റില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രധാന കെട്ടിടത്തിനു സമീപത്തെ ഭക്ഷ്യപൊതുവിതരണ വകുപ്പ്(സി വിഭാഗം) ഓഫിസ് കാബിനില്‍ ഫയലുകള്‍ക്കിടയില്‍ ചേരയെ കണ്ടെത്തി. ഓഫിസിലെ കാബിനു മുകളിലെ ഷെല്‍ഫില്‍ ഇടംപിടിച്ച ചേരയെ, കാബിന്‍ വൃത്തിയാക്കാനെത്തിയവരാണു കണ്ടത്. ഇതോടെ ജീവനക്കാരെല്ലാം പുറത്തേക്കോടി.
വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചതോടെ മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ എത്തി പരിശോധന നടത്തി. ഇതിനിടെ ചേര മേശയ്ക്കടിയിലെ കാബിനില്‍ ഒളിച്ചു. തുടര്‍ന്ന് വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 'സര്‍പ്പ' വൊളന്റിയറായ നിഖില്‍ സിങ്ങിനെ ജീവനക്കാര്‍ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ നിഖില്‍ അരമണിക്കൂര്‍ പരിശ്രമിച്ചാണു ചേരയെ പിടികൂടി ചാക്കിലാക്കിയത്. 2 മീറ്ററോളം നീളമുള്ള ചേരയെയാണു പിടികൂടിയത്. പഴയ നിയമസഭാ ഹാളിന് സമീപത്ത് മുന്‍പ് ലൈബ്രറിയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
സെക്രട്ടേറിയറ്റില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്.മൂന്നു തവണ സെക്രട്ടേറിയറ്റില്‍നിന്ന് പാമ്പുകളെ പിടികൂടിയിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓഫിസിനു സമീപത്തുള്ള ജലവിഭവ വകുപ്പിന്റെ ഓഫിസില്‍നിന്ന് രണ്ടു തവണയാണ് പാമ്പിനെ പിടികൂടിയത്. ഹൗസ് കീപ്പിങ് വിഭാഗത്തില്‍ നിന്ന് ഒരു പാമ്പിനെയും പിടികൂടി. ജലവിഭവ വകുപ്പിന്റെ ഓഫിസിന്റെ പിന്‍വശം കാടുപിടിച്ച നിലയിലാണുള്ളത്.
"
https://www.facebook.com/Malayalivartha