ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ കെഎസ്യു നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 11 വര്‍ഷം തടവ്

ചാവക്കാട് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ കെഎസ്യു നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 6 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് 11 വര്‍ഷം തടവും 1,0,2000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ടി.ഡി.ബൈജുവിന്റേതാണ് വിധി. മണത്തല തെക്കുവീട്ടില്‍ മുത്തലീബിന്റെ മകന്‍ അബ്ദുല്‍ മുനീറിനെ(20) ആക്രമിച്ച കേസിലാണ് ശിക്ഷ.
2015 ജനുവരി 20-നായിരുന്നു കേസിനാസ്പദമായ സംഭവം. കോളജില്‍ വച്ച് പൈപ്പ്, കത്തി തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അബ്ദുല്‍ മുനീറിനു മാരകമായി പരുക്കേറ്റിരുന്നു.
മങ്ങാട് കുറുമ്പൂര്‍ മിഥുന്‍ കെ.അജയ്(20), പേരാമംഗലം കുറിയേടത്ത് രജീഷ്(20), വെളിയന്നൂര്‍ എപ്പുറം മനയില്‍ ആരോമല്‍(20) ,ബ്രഹ്മകുളം നപ്രമ്പത്ത് ജിതേഷ്(20), കാണിപ്പയ്യൂര്‍ ചീരോത്ത് സുര്‍ജിത്ത്(20), കണ്ടാണശേരി മുതുവീട്ടില്‍ സജീബ്(20) എന്നിവരെയാണ് ശിക്ഷിച്ചത്.
വധശ്രമം ഉള്‍പ്പെടെ 8 വകുപ്പുകളിലായി ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. മിഥുന്‍ കെ.അജയ്, രജീഷ് എന്നിവര്‍ക്ക് മൊത്തം 11 വര്‍ഷവും ബാക്കിയുള്ള വെളിയന്നൂര്‍ എപ്പുറം മനയില്‍ ആരോമല്‍(20), ബ്രഹ്മകുളം നപ്രമ്പത്ത് ജിതേഷ്(20), കാണിപ്പയ്യൂര്‍ ചീരോത്ത് സുര്‍ജിത്ത്(20), കണ്ടാണശേരി മുതുവീട്ടില്‍ സജീബ്(20) എന്നീ പ്രതികള്‍ക്ക് 7 വര്‍ഷം വീതവുമാണ് ശിക്ഷ. മറ്റൊരു പ്രതി പോര്‍ക്കളങ്ങാട് എയ്‌ക്കോട്ട് സനല്‍ (20) ഒളിവിലാണ്.
ബ്രഹ്മകുളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ കൊലപ്പെടുത്തിയ കേസില്‍ നപ്രമ്പത്ത് ജിതേഷ്, കുറിയേടത്ത് രജീഷ് എന്നിവര്‍ പ്രതികളാണ്. സിപിഎം കണ്ടാണശേരി ലോക്കല്‍ സെക്രട്ടറിയാണ് ഇപ്പോള്‍ സജീബ്.
https://www.facebook.com/Malayalivartha