കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49) ആണ് മരിച്ചത്. ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല.
കോവിഡ് ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസൻ (67) മരണത്തിന് കീഴടങ്ങിയിരുന്നു.
ഹൃദ്രോഗിയായിരുന്നു കുട്ടിഹസനെ ജൂലൈ 25-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് പുലർച്ചെ രോഗം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha