സങ്കടക്കാഴ്ചയായി....പരിശീലന കുളത്തില്‍ കുളിയ്ക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് നെടുമങ്ങാട് - വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിയ്ക്കാനായി ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്. കൂശര്‍കോട് സ്വദേശികളാണ് ഇരുവരും. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
ആനാട് ഗ്രാമപഞ്ചായത്തിന്റെ നീന്തല്‍ പരിശീലന കുളത്തിലാണ് അപകടം സംഭവിച്ചത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തല്‍ പരിശീലനം നടത്തുക. രാവിലെ പരിശീലനം നല്‍കിയ ശേഷം ഗേറ്റ് പൂട്ടി. എന്നാല്‍ ഏഴ് കുട്ടികള്‍ മതില്‍ചാടിക്കടന്നാണ് നീന്തല്‍കുളത്തില്‍ എത്തിയതെന്ന് പൊലീസ് .
കുട്ടികള്‍ക്ക് നീന്തല്‍ അറിയില്ലാതായിരുന്നു. കുളത്തിലെ ആഴമുള്ള ഭാഗത്തേയ്ക്ക് പോയ കുട്ടികളാണ് മുങ്ങിത്താഴ്ന്നു പോയത്. ഒപ്പമുണ്ടായിരുന്നവര്‍ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രണ്ട് കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
നീന്തല്‍ കുളത്തിന്റെ നടത്തിപ്പ് ആനാട് ഗ്രാമപഞ്ചായത്ത് ഒരു ക്ലബിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. നീന്തല്‍കുളത്തില്‍ ആളുകള്‍ അനധികൃതമായ പ്രവേശിക്കുന്നത് നിരീക്ഷിക്കാനായി പഞ്ചായത്ത് സിസിടിവി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കുട്ടികള്‍ നീന്തുന്നത് ശ്രദ്ധയില്‍പ്പെട്ട് ക്ലബ് ഭാരാവാഹികള്‍ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അപകടം സംഭവിച്ചിരുന്നു.
മരിച്ച ഷിനില്‍ മഞ്ച ഗവ. ഹയര്‍സെന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ആരോമല്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ്.
"
https://www.facebook.com/Malayalivartha