എഎഐബി റിപ്പോര്‍ട്ടിനെതിരെ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് അതൃപ്തി. അന്വേഷണം ഏകപക്ഷീയമാണെന്നും സുതാര്യത ഉറപ്പാക്കാനായിട്ടില്ലെന്നുമാണ് പൈലറ്റ് അസോസിയേഷന്റെ ആരോപണം.
അന്വേഷണത്തിന്റെ രഹസ്യസ്വഭാവം പല സംശയങ്ങള്‍ക്കും കാരണമാക്കുന്നുണ്ട്. അനുഭവസമ്പത്തുള്ള പൈലറ്റുമാര്‍ ഇതുവരെ അന്വേഷണസംഘത്തിന്റെ ഭാഗമായിട്ടില്ല. അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത് ദുരൂഹമാണെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.
എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍, പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ദുരന്തത്തിലേക് വഴിവച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
അന്വേഷണസംഘം കണ്ടെത്തിയ രേഖകളും റെക്കോര്‍ഡര്‍ വിവരങ്ങളും പുറത്തുവിടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പൈലറ്റുമാര്‍ക്ക് പിഴവുണ്ടായിരിക്കാമെന്ന മുന്‍വിധിയോടെയുള്ളതാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ ശൈലി. അപകടത്തിന്റെ പശ്ചാത്തലവും സാങ്കേതിക പിഴവുകളും വിലയിരുത്തി മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂവെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha