എംആര്‍പിഎല്ലില്‍ എച്ച്2എസ് ഉല്‍പാദന യൂണിറ്റില്‍ വാതകം ചോര്‍ന്ന് മലയാളിയുള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു

സൂറത്ത്കലിലെ മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (എംആര്‍പിഎല്‍) എച്ച്2എസ് (ഹൈഡ്രജന്‍ സള്‍ഫൈഡ്) വാതക ഉല്‍പാദന യൂണിറ്റില്‍ ശനിയാഴ്ചയുണ്ടായ വാതക ചോര്‍ച്ചയില്‍ രണ്ട് ജീവനക്കാര്‍ മരിച്ചു. മറ്റൊരാളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിഫൈനറിയിലെ ഓയില്‍ മൂവ്മെന്റ് ആന്‍ഡ് സ്റ്റോറേജ് യൂണിറ്റിലെ ഓപ്പറേറ്റിംഗ് അസി.ഓഫീസര്‍മാരായ യുപി പ്രയാഗ് സ്വദേശി ദീപ് ചന്ദ്ര ഭാരതീയയും(32) കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദുമാണ്(33) മരിച്ചത് .ഇവരെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് ഓപ്പറേറ്റര്‍ വിനായക് മ്യഗേരിക്ക് പരിക്കേറ്റത്.
ടാങ്കിന്റെ ലെവല്‍ തകരാറുകള്‍ പരിശോധിക്കുന്നതിനിടെ രണ്ട് ജീവനക്കാര്‍ ടാങ്ക് റൂഫ് പ്ലാറ്റ്ഫോമില്‍ ബോധം കെട്ടു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാര്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി രൂപവത്കരിച്ചു.
"
https://www.facebook.com/Malayalivartha