വയറ്റില്‍ കോടികളുടെ മയക്കുമരുന്ന് ഗുളികയുമായി നെടുമ്പാശേരിയില്‍ ദമ്പതികള്‍ പിടിയില്‍

ഗുളിക രൂപത്തിലാക്കി വിഴുങ്ങി കോടികളുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ബ്രസീലിയന്‍ ദമ്പതികള്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. ലൂക്കാ ഡിസില്‍വ, ഭാര്യ ബ്രൂണ ഗബ്രിയേല എന്നിവരെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സാണ് (ഡി. ആര്‍.ഐ) കസ്റ്റഡിയിലെടുത്തത്. ബ്രസീലിലെ സാവോ പോളോയില്‍ നിന്ന് ദുബായ് വഴി രാവിലെ 8.45 നാണ് ഇവര്‍ കൊച്ചിയിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും ലഭിച്ചില്ല.
https://www.facebook.com/Malayalivartha