ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണെന്ന് എം എ ബേബി

ഇലക്ടറല്‍ ബോണ്ട് എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സ്വര്‍ണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഉന്നയിച്ചതാണ്. അഴിമതിയാരോപണം കൊണ്ട് കേരളത്തില്‍ ഒന്നും ചെയ്യാനാകില്ല. ബിജെപിയുടെ അപരനാമം വാഷിങ് മെഷീന്‍ എന്നാണ്, അഴിമതികള്‍ വെളുപ്പിച്ച് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണമെന്നും തരംതാണ നടപടികള്‍ ആണ് ബിജെപിയുടേതെന്നും എം എ ബേബി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെയും എം എ ബേബി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ മേഖല പ്രശ്‌ന സങ്കുലിതമാക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഉപയോഗിച്ച് നടത്തുന്നത്. ഗവര്‍ണര്‍മാരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വേട്ട നായ്ക്കളായി അഴിച്ചുവിടുന്ന രീതി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha