കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു, കോട്ടയം ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയേക്കും

കോട്ടയം ജില്ലയിൽ കൊവിഡ്-19 വ്യാപനം ശക്തമാകുകയാണ്. ജനങ്ങള്‍ അതീവശ്രദ്ധ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ ഏറ്റുമാനൂര്‍, ചങ്ങനാശേരി, അതിരമ്ബുഴ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് കൂടുതലും രോഗികള്‍.
നേരത്തെ രോഗം സ്ഥിരീകരിച്ച ആളുടെ സമ്ബര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ചങ്ങനാശേരിയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്കാണ് രോഗം ബാധിച്ചത്. 487 പേര്‍ രോഗമുക്തരായി. ഏറ്റുമാനൂരില്‍ രണ്ടു ദിവസം കൊണ്ട് രോഗികളുടെ എണ്ണം 45ആയി ഉയര്‍ന്നു. അതിരമ്ബുഴ ചന്ത ഭാഗത്ത് 6 പേര്‍ക്ക് രോഗം ബാധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 118 പേര്‍ക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. ഇതില്‍ 116 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.
കോട്ടയം ജനറല്‍ ആശുപത്രി സമ്ബൂര്‍ണ കൊവിഡ് ആശുപത്രിയാക്കാന്‍ ആലോചിക്കുകയാണ് ആരോഗ്യവകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് അധികാരികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. സാധാരണ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ കൊവിഡ് രോഗി എത്തിപ്പെട്ടാല്‍ രോഗം ഇല്ലാത്തവര്‍ക്കും പിടിപെടാനുള്ള സാദ്ധ്യത കണക്കാക്കിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചന. ജനറല്‍ ആശുപത്രിയിലെ ഒ.പി വിഭാഗം തൊട്ടടുത്തുള്ള സെന്റ് ആന്‍സ് സ്കൂളിലേക്ക് മാറ്റാനാണ് ആലോചന.
https://www.facebook.com/Malayalivartha