കൗമാരക്കാരനെ കാണാതായിട്ട് ഏട്ടുമാസം; പോലീസിനും മുഖ്യമന്ത്രിക്കും എന്തിന് കോടതിയില്‍ വരെ പരാതി നല്‍കി; കുടുംബം കാത്തിരിക്കുന്നു; ഇനിയും കണ്ടെത്താന്‍ സാധിക്കാതെ പോലീസ്; കാണാതായി ആദ്യ മാസം ജില്ലക്കുള്ളില്‍ തന്നെയുണ്ടായിരുന്നതായും വിവരം

കൗമരക്കാരനെ കാണാതിയിട്ട് ഏട്ടുമാസം പിന്നിട്ടും അന്വേഷണം എങ്ങും എത്തിട്ടില്ല. കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസിനും മുഖ്യമന്ത്രിക്കും കോടതിക്കും വരെ പരാതി നല്‍കി പ്രതിക്ഷയോടെ കാത്തിരിക്കുകയാണ് മാതാപിതാക്കള്‍. പാലക്കാട് കല്‍പ്പാത്തി കുന്നുംപുറം കുമാരസ്വാമി കോളനിയിലെ അബ്ദുള്‍ ജലീലിന്റെ മകന്‍ ഫര്‍ഫാന്‍ ഫരീസ് എന്ന 14 കാരനെയാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ കാണാതായത്.
പഠനത്തോടൊപ്പം അവധി ദിനങ്ങളില്‍ ഒരു സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ ഫര്‍ഫാന്‍ ഫാരിസ് പാര്‍ട്ട്‌ടൈമായി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28 ന് ജോലിക്കെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ 10 മണിയായിട്ടും കുട്ടി വര്‍ക്ക്‌ഷോപ്പില്‍ എത്തിട്ടില്ലെന്ന് കടയുടമ വീട്ടില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അന്നു വൈകുന്നേരത്തോടെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കുട്ടിക്ക് വേണ്ടി പോലീസ് അന്ന് വേണ്ട രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. കേസ് അന്വേഷണത്തിടെ മുമ്പ് ഫാരിസ് ഖുറാന്‍ പഠനം നടത്തിയ വളാചേരിയിലെ സ്ഥാപനത്തില്‍ നിന്നും രക്ഷിതാകള്‍ക്ക് ഫോണ്‍ വന്നു. ഫാരിസിനെ അവര്‍ പ്രദേശത്തു വച്ചു കണ്ടുവെന്നാണ് അവര്‍ പറഞ്ഞത്. കാണാതായി ഒരു മാസത്തിനിടയിലാണ് ഈ ഫോണ്‍കോള്‍ വന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ച് സ്ഥലത്ത് എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. കുട്ടി ഒരു മാസമായി ജില്ലയില്‍ തന്നെയുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമായിരുന്നു.പോലീസ് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ കുട്ടിയെ കണ്ടെത്താന്‍ സാധിച്ചേനെയെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതിയും കോടതില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും രക്ഷിതാക്കള്‍ നല്‍കി.
169 സെന്റിമീറ്റര്‍ ഉയരമുള്ള ഫര്‍ഫാന്‍ ഫാരിസ് മലയാളം തമിഴ് ഭാഷകള്‍ സംസാരിക്കും. കറുത്ത നിറമാണ് കുട്ടിയെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അതാത് പോലീസ് സ്‌റ്റേഷനിലോ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ 04912502375, 9497987147, 9497980633 എന്നി നമ്പറുകളിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha