അത്യന്തം വേദനാജനകം ; ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും

കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യന്തം വേദനാജനകവും ഞെട്ടിക്കുന്നതുമായ സംഭവമാണിത്. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഞായറാഴ്ച വൈകിട്ടാണ് ദേഹമാസകലം മുറിവുകളുമായി 75 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുകയിലയും ചായയും നൽകാം എന്നു പറഞ്ഞു അയൽവാസി കൂട്ടി പോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പീഡനത്തിന് ഇരയായ 75 കാരിയുടെ മകൻ ആരോപിച്ചു. വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പടെ മുറിവുകളുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അയൽവാസികളായ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്. പീഡനത്തിന് ഇരയായ 75 കാരിക്ക് മാനസികാസ്വാസ്ത്യവും ഓർമക്കുറവുമുണ്ട്. ഇവർ ഡോക്ടറോടും പൊലീസിനോടും പറഞ്ഞ കാര്യങ്ങളിലും വരുധ്യമുണ്ട്. ഇത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha