അദ്ധ്യാപികയുടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്‌ത് അശ്ലീല ചിത്രം ഡിപിയാക്കി; സൈബര്‍ സെല്ലില്‍ പരാതി നല്‍കി

വാട്‌സ്‌ആപ്പ് അക്കൗണ്ട് സാമൂഹ്യ വിരുദ്ധ സംഘം ഹാക്ക് ചെയ്‌തതായി വായ്പൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപിക ദീപ. അദ്ധ്യാപിക കോട്ടയം സൈബര്‍ സെല്ലില്‍ പരാതി നല്‍കി. അദ്ധ്യാപികയുടെ ഡി.പിയില്‍ അശ്ലീല ചിത്രം നല്‍കിയതായും സുഹൃത്തുക്കള്‍ക്ക് അടക്കം അശ്ലീല സന്ദേശം അയച്ചതായുമാണ് പരാതി.
തന്റെ ഫോണിലേയ്‌ക്ക് - രജിസ്‌ട്രേഷന്‍ വാസ് റിക്വസ്റ്റഡ് ഫ്രം ദിസ് നമ്ബര്‍ - എന്ന സന്ദേശം വന്നിരുന്നതിനാൽ ഒന്നുരണ്ടു ദിവസം ഈ റിക്വസ്റ്റ് കാന്‍സല്‍ ചെയ്‌തു. എന്നാല്‍, ഇത് അംഗീകരിക്കാതെ വാട്‌സ്‌ആപ്പ് തുറക്കാനാവാത്ത സ്ഥിതിയായി. എന്നാല്‍ അംഗീകരിച്ചതോടെ വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്‌തതായി കണ്ടെത്തി. പ്രൊഫൈല്‍ ഡി.പി മാറിയതായി ചില സുഹൃത്തുക്കളാണ് വിളിച്ചു പറഞ്ഞത്. ഇതിനിടെ ഉത്തരേന്ത്യയില്‍ നിന്നടക്കം അശ്ലീല വീഡിയോയും ഫോട്ടോയും അയയ്ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു എന്ന് അദ്ധ്യാപിക പറഞ്ഞു.
സംഭവത്തെ പാട്ടി സൈബര്‍ സെല്‍ പറയുന്നത് ഇങ്ങനെയാണ്, സിം ടൂള്‍ കിറ്റ് മാനിപ്പുലേഷനിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. വാട്‌സ്‌ആപ്പ് ഉപയോഗിക്കാത്ത നമ്ബരുകളും വാട്‌സ്‌ആപ്പ് ഉപയോഗിച്ച ശേഷം അക്കൗണ്ട് ഡീ ആക്‌ടിവേറ്റ് ചെയ്യാത്ത നമ്ബരുകളുമാണ് സംഘം പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന നമ്ബരുകള്‍ അശ്ലീല വീഡിയോയ്ക്കും രാജ്യ വിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സൈബര്‍ തട്ടിപ്പുകള്‍ക്കുമായി ഉപയോഗിക്കാറുണ്ട്.
ഇത് പരിഹരിക്കാനായി ചെയ്യാവുന്ന വഴികൾ -
നിങ്ങളുടെ വാട്‌സ്‌ആപ്പിലെ പ്രൈവസിയില്‍ കയറി ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക.
വീണ്ടും ഒരാള്‍ നമ്മുടെ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നോക്കിയാല്‍ ഈ നമ്ബര്‍ കൊടുക്കേണ്ടി വരും.
നമ്മള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ചാലും ഈ നമ്ബര്‍ ചോദിക്കും.
ജാഗ്രതാ നിര്‍ദേശം നല്‍കി
അദ്ധ്യാപികയുടെ പരാതിയെത്തുടര്‍ന്ന് ജില്ലയിലും - സംസ്ഥാനത്തും സൈബര്‍ ഡോം പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത്തരം പരാതികള്‍ വര്‍ദ്ധിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വാട്‌സ്‌ആപ്പ് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ സ്വയം ഉപയോഗിക്കുകയാണ് ഇതിന് ഫലപ്രദമായ പോംവഴി.
ഗിരീഷ് പി.സാരഥി, ഡിവൈ.എസ്.പി,
https://www.facebook.com/Malayalivartha