കോവിഡ് പ്രതിരോധം: ചുമതലകള്‍ പോലീസിനെ ഏല്‍പ്പിച്ചതിനെതിരെ ചെന്നിത്തലയുടെ കത്ത്

കോവിഡ് പ്രതിരോധ ചുമതലകള്‍ പോലീസിനെ ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രധാന ചുമതലകള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിന് നല്‍കിയ നടപടി അമ്ബരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച തുറന്ന കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. തീരുമാനം പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ ആക്രമണത്തില്‍ ഭയചകിതരായ ജനങ്ങളെ കൂടുതല്‍ ഭയത്തിലേക്കും പരിഭ്രാന്തിയിലേക്കും നയിക്കുന്നതാവും പരിഷ്‌കാരം.
കൊവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്ബയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച പൂന്തുറയില്‍ എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി ഓര്‍ക്കുമല്ലോ? അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കുമെന്ന നേരത്തെയും പ്രഖ്യപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെയാണ് ചെയ്യുന്നത്.' എന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു.
കേരളത്തില്‍ കൊവിഡ് വ്യാപനം കടുത്തതിനെതിരെയും രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച്ച കാരണമാണ് കൊവിഡ് പടര്‍ന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ സമ്മതിച്ച മുഖ്യമന്ത്രി അത് കുഴപ്പമായെന്ന് കണ്ടപ്പോള്‍ പ്രതിപക്ഷത്തിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തില്‍ കൊവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
'യുദ്ധം ജയിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞ് സര്‍ക്കാര്‍ നടത്തിയ പി.ആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനം രൂക്ഷമായതില്‍ വലിയ പങ്കുണ്ട്. മാരത്തോണ്‍ ആണെങ്കിലും നൂറ് മീറ്റര്‍ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നല്ലോ സര്‍ക്കാര്‍. നമ്മള്‍ ഒന്നാമതാണ് നമ്മള്‍ കൊറോണയെ തുരത്തി എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോള്‍ ജനങ്ങള്‍ അത് വിശ്വസിച്ചു. ലോകമാധ്യമങ്ങള്‍ പോലും കേരള സര്‍ക്കാരിന്റെ വീരകഥകള്‍ പാടി നടന്നപ്പോള്‍ പാവം ജനങ്ങള്‍ അതെല്ലാം വിശ്വസിച്ചു'. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ജനങ്ങളുടെ ജാഗ്രതിയില്‍ അയവ് വരാന്‍ ഇത് കാരണമായി എന്നും അദ്ദേഹം കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha