വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് ഭാര്യ ലക്ഷ്മിയില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച് ഭാര്യ ലക്ഷ്മിയില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു. തിരുവനന്തപുരത്ത ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരെയോടെയാണ് സിബിഐ സംഘം ലക്ഷ്മിയുടെ വീട്ടിലെത്തിയത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ദിവസങ്ങള്‍ക്ക് മുമ്ബാണ് സിബിഐ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം കേസിലെ പ്രാഥമിക എഫ് ഐ ആറും സിബിഐ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊഴിയെടുക്കാന്‍ ആരംഭിച്ചത്.
2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വനി ബാല സംഭവ സ്ഥലത്തുവെച്ച്‌തന്നെ മരണമടഞ്ഞു. ബാലഭാസ്‌കര്‍ തിരുവന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ രണ്ടിനും മരണമടഞ്ഞു.
https://www.facebook.com/Malayalivartha