സ്വപ്നവലയം ഇതിനായിരുന്നോ... സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ ദുബായിലേക്ക് ഫ്‌ളൈറ്റ് കയറുമ്പോള്‍ അമ്പരന്ന് ശിവശങ്കര്‍ മുതലുള്ള വമ്പന്‍മാര്‍; ദുബായ് മറയാക്കി വേണ്ടാത്ത കാര്യങ്ങള്‍ ചെയ്ത് കൂട്ടിയപ്പോള്‍ സ്വപ്നകാരണം ഇങ്ങനെയൊരു ഗതി ഉണ്ടാകുമെന്ന് ആരും കരുതിയില്ല; പൂര്‍ണ സഹകരണം ഉറപ്പ് നല്‍കി യുഎഇ

മലയാളികളുടെ സ്വപ്ന ഭൂമിയാണ് ദുബായ്. എന്തിന് ദുബായ് ഒരു കൊച്ച് കേരളം തന്നെയാണ്. അവിടെ അറബികളെ കാണണമെങ്കില്‍ പാടുപെടണമെങ്കില്‍ എവിടെ നോക്കിയാലും മലയാളികളെ കാണാം. അത്രയ്ക്കാണ് മലയാളികളുടെ എണ്ണവും സ്വാധീനവുംം. ഈ സ്വപ്ന ഭൂമിയായ ദുബായും കേരളവും തമ്മിലുള്ള പല ഇടപാടുകളിലും സ്വപ്ന സുരേഷ് ഇടനിലക്കാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വപ്നയെ ഇടനിലക്കാരിയാക്കിയതില്‍ കേരളത്തിലെ പ്രമുഖരുടെ പങ്ക് വളരെ വലുതാണ്. ഇത് സ്വപ്ന പരമാവധി മുതലെടുക്കുകയും ചെയ്തു. കേരളത്തില്‍ വച്ച് നടക്കാത്ത പല കാര്യങ്ങളും സ്വാതന്ത്ര്യങ്ങളും ദുബായില്‍ വച്ച് നടന്നെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതിനായാണ് എന്‍ഐഎ സംഘം ദുബായിലേക്ക് പോകുന്നത്. ഇതോടെ മുന്‍ സര്‍ക്കാര്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ മുട്ടിടിക്കുകയാണ്. അറ്റാഷെ ഉള്‍പ്പെടെയുള്ള അറബികളെ വേണ്ടിവന്നാല്‍ യുഎഇയുടെ അനുമതിയോടെ ചോദ്യം ചെയ്യുക തന്നെ ചെയ്യും.
നയതന്ത്രചാനല്‍ ദുരുപയോഗം ചെയ്ത് നടത്തിയ സ്വര്‍ണക്കടത്തുകളില്‍ ഓരോഘട്ടത്തിലും ഇടപെട്ടവരെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും കൂടിയാണ് എന്‍.ഐ.എ സംഘം യു.എ.ഇയിലേക്ക് പോവുന്നത്. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകും. അറസ്റ്റിലായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാനും നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും കഴിയും.
യു.എ.ഇ സന്ദര്‍ശനങ്ങളില്‍ എം. ശിവശങ്കര്‍ ആരൊക്കെയായി ബന്ധപ്പെട്ടു എന്നതും അന്വേഷിക്കും. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് യാത്രാനുമതി ലഭിക്കാന്‍ കത്തു കൊടുത്ത് കാത്തിരിക്കുകയാണ് എന്‍. ഐ.എ.
കാര്‍ഗോ രേഖകള്‍, വിമാനക്കമ്പനിയുടെ പക്കലുള്ള വിവരങ്ങള്‍, വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ പരിശോധിക്കാന്‍ യു.എ.ഇയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 2019 ജൂലായ് മുതല്‍ കഴിഞ്ഞ ജൂണ്‍ 30വരെ 23 തവണയാണ് സ്വര്‍ണംകടത്തിയത്. ഒരു വ്യക്തി വിചാരിച്ചാല്‍ നയതന്ത്രപരിരക്ഷയില്‍ ബാഗ് അയയ്ക്കാനാവില്ല. ആദ്യം വിദേശകാര്യ മന്ത്രാലയത്തില്‍ അറിയിക്കണം. മന്ത്രാലയം ബാഗ് കൊണ്ടുപോവുന്ന വിമാനക്കമ്പനിക്ക് കത്ത് നല്‍കണം. പൈലറ്റിനും ഇതിന്റെ പകര്‍പ്പ് നല്‍കണം. യു.എ.ഇയുടെ വിമാനക്കമ്പനിയായ എമിറേറ്റ്‌സും അവരുടെ സ്‌കൈകാര്‍ഗോയുമാണ് നയതന്ത്രബാഗ് കൈകാര്യം ചെയ്തത്.
ബില്‍ ഒഫ് എന്‍ട്രി പരിശോധിച്ച് 23 തവണയും ബാഗെത്തിച്ചത് ആരൊക്കെയെന്ന് കണ്ടെത്താം. കോണ്‍സുലേറ്റിലെ രേഖയിലുള്ള ഭാരവുമായി അയച്ച ബാഗിന് ഭാരവ്യത്യാസം ഉണ്ടെങ്കില്‍ നിര്‍ണായക തെളിവായി മാറും. എത്രത്തോളം സ്വര്‍ണമെത്തിച്ചെന്നും കണ്ടെത്താം.എമിറേറ്റ്‌സ് ഐ.ഡി, പാസ്‌പോര്‍ട്ട് എന്നിവ നല്‍കിയാലേ ബാഗ് അയയ്ക്കാനാവൂ.ഈ രേഖകള്‍ ശേഖരിച്ച്, സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളെ പിടികൂടാനാവും.
ബാഗ് കാര്‍ഗോയില്‍ എത്തിച്ചതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും ആരാണെന്നും കണ്ടെത്താന്‍ ദുബായ് വിമാനത്താവളത്തിലെ ദൃശ്യങ്ങള്‍ സഹായിക്കും.സ്റ്റീല്‍ കുഴലുകള്‍ക്കുള്ളിലും മറ്റുമായി സ്വര്‍ണം ഉരുക്കിയൊഴിച്ചതും പിടിക്കപ്പെടാത്ത വിധത്തില്‍ പായ്ക്ക് ചെയ്തതും ദുബായ് കിസൈസിലെ അടഞ്ഞുകിടക്കുന്ന ഗോഡൗണിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയും തെളിവെടുക്കും.
സ്‌കൈകാര്‍ഗോ, എമിറേറ്റ്‌സ് എയര്‍ലൈന്‍, ദുബായ് വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക്, മുഖ്യപ്രതി ഫൈസല്‍ഫരീദിനെ നാട്ടിലെത്തിക്കുക പ്രതികളുടെ ദുബായിലെ ഉന്നതബന്ധങ്ങളും സ്വര്‍ണക്കടത്തില്‍ പങ്കുള്ളവരെയും പണം മുടക്കിയവരെയും കണ്ടെത്തുക, സന്ദര്‍ശന വേളകളില്‍ എം.ശിവശങ്കര്‍ യു.എ.ഇയില്‍ ബന്ധപ്പെട്ടവരെ തിരിച്ചറിയുക എന്നിവയാണ് എന്‍ഐഎയുടെ ലക്ഷ്യം. എന്തായാലും എന്‍ഐഎയുടെ ദുബായ് യാത്രയ്ക്ക് ശേഷം ഏതൊക്കെ മാന്യന്‍മാര്‍ കുടുങ്ങുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha