കോലഞ്ചേരിയില്‍ ക്രൂരബലാത്സംത്തിന് ഇരയായ വൃദ്ധയുടെ ചികിത്സയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും: ആരോഗ്യമന്ത്രി

കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ . അത്യന്തം വേദനാജനകവും ഞെട്ടിക്കുന്നതുമായ സംഭവമാണിത്. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവര്‍ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതിക്രൂരമായ പീഡനമാണ് എറണാകുളം കോലഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായ വയോധികയ്ക്ക് നേരിടേണ്ടി വന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ശരീരം മുഴുവന്‍ ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ സ്ത്രീയും മകനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് കൂട്ടിക്കൊണ്ട് പോയത്. മാനസിക വൈകല്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha