സംസ്ഥാനത്ത് ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി, സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി

ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചാല്‍ ചികിത്സാ കേന്ദ്രം അടയ്‌ക്കേണ്ടി വരുന്നത് പ്രസവ ചികിത്സയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ആരോഗ്യവകുപ്പ് ഗര്‍ഭിണികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി.
ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആന്റിജന്‍ തുടങ്ങി ഏതെങ്കിലും പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവ വാര്‍ഡുകള്‍ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടി. അഥവാ രോഗം കണ്ടെത്തിയാല്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.
അടിയന്തര ഘട്ടത്തില്‍ ആശുപത്രിയില്‍തന്നെ രോഗിക്ക് ആന്റിജന്‍ പരിശോധന നടത്തണം. കോവിഡ് വ്യാപന സാഹചര്യത്തില്‍ പ്രസവ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ കരുതല്‍.
ഇതര ആശുപത്രികള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവരെയും പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെയും കയ്യൊഴിയുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളാണ് ആശ്രയം.
https://www.facebook.com/Malayalivartha