സംസ്ഥാനത്ത് മഴ ശക്തമാകുന്നു... ആറ് ജില്ലകളില്‍ തീവ്ര മഴക്കള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്, തീവ്ര മഴക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ആറ് ജില്ലകളില്‍ തീവ്ര മഴക്കള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതാണ് തീവ്ര മഴക്ക് കാരണം. ശനിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. തീവ്ര മഴക്ക് ഒപ്പം ശക്തമായ കാറ്റുമുണ്ടാകും. കണ്ണൂരിന്റെ തീരമേഖലകളില്‍ അതിശക്തമായ കാറ്റ് വീശി. ആയിക്കര, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഇടുക്കിയില്‍ മഴയും കാറ്റും ശക്തമായതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്ത സാധ്യതാ മേഖലയില്‍ താമസിക്കുന്നവരെ ക്യാമ്ബുകളിലേക്ക് മാറ്റിതുടങ്ങി. ജില്ലയിലെ ഹൈറേഞ്ച് മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. സേനാപതി കനകപ്പുഴയില്‍ മണ്‍തിട്ടയിടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു, മണ്ണിനടിയില്‍പ്പെട്ട ഗൃഹനാഥനെ സമീപവാസികള്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കുടുംബം ബന്ധുവീട്ടിലേക്ക് മാറി.
മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശി മുത്തുക്കുട്ടിയുടെ വീടിന്റെ ചുറ്റുമതിലും അടുക്കളയും വന്‍ മരത്തിന്റെ കൊമ്ബ് അടര്‍ന്ന് വിണ് തകര്‍ന്നു. മരം കടപുഴകി വീണ് മുല്ലക്കാനം വരാരപ്പിള്ളില്‍ മനോജിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. രാജാക്കാട് ഏക്കറ് കണക്കിന് സ്ഥലത്തെ കൃഷികളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു.ദുരന്ത സാധ്യത മേഖലകളില്‍ നിന്നും 150ഓളം പേരെ ക്യാമ്ബുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha