108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

തിരുവല്ല കുറ്റൂര്‍ പുനത്തിനേത്ത് വീട്ടില്‍ ബിജുവിന്റെ ഭാര്യ ഉഷ(32)യെ ഇന്നലെ പ്രസവത്തിനായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ പ്രസവം സങ്കീര്‍ണമാണെന്ന് മനസിലാക്കിയതിനാല്‍ വിദഗ്ധ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
അവിടേക്ക് പോകുംവഴി ചിങ്ങവനത്തെത്തിയപ്പോള്‍ വേദന കലശലായി. തുടര്‍ന്ന് ഡ്രൈവര്‍ ചെങ്ങന്നൂര്‍ പിരളശേരി സ്വദേശി രാഹുല്‍ വാഹനം റോഡരികില്‍ നിര്‍ത്തി. നഴ്സ് സ്നേഹയുടെ പരിചരണത്തില്‍ ഉഷ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഉഷയുടെ അഞ്ചാമത്തെ കുട്ടിയാണ്.
പ്രവസശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് കോവിഡ് പരിശോധന നടത്തി അഡ്മിറ്റ് ചെയ്തു. ആശുപത്രിയില്‍ എത്തിയ ശേഷമാണ് പൊക്കിള്‍ കൊടി മുറിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
https://www.facebook.com/Malayalivartha