Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ

സ്വര്‍ണത്തിന് പുറകേ ലഹരിയും.... സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികള്‍ മയക്കുമരുന്ന് ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ; മയക്കുമരുന്ന് മാഫിയയ്ക്ക് പിന്നിലെ തീവ്രവാദ ബന്ധം പുറത്തുവരും; കൊച്ചി മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറുമ്പോള്‍...

05 AUGUST 2020 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...

തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതികള്‍ മയക്കുമരുന്ന് ഇന്ത്യയില്‍ എത്തിക്കുന്നുണ്ടെന്ന സംശയത്തില്‍ ദേശീയ അനേഷണ ഏജന്‍സി. കോടികളാണ് ഇതിലൂടെ മറിയുന്നതെന്നും എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ പലര്‍ക്കും ആഗോള മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി. മയക്കുമരുന്ന് മാഫിയയുടെ വിശദാംശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അതിന് പിന്നിലെ തീവ്രവാദ ബന്ധം പുറത്തുവരുമെന്നും എന്‍ ഐ എ കരുതുന്നു.

നോട്ട് നിരോധനത്തോടെയാണ് ഇന്ത്യയിലേക്ക് സ്വര്‍ണ്ണവും മയക്കുമരുന്നും വന്‍തോതില്‍ എത്തി തുടങ്ങിയത്. പഞ്ചാബിലേക്കാണ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മയക്കുമരുന്ന് വന്‍തോതില്‍ എത്തിയിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തിനിടയില്‍ പഞ്ചാബിനെ കേരളം കടത്തി വെട്ടി. അങ്ങനെ കൊച്ചി മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറി.

സിനിമാക്കാരാണ് കൊച്ചി മയക്കു മരുന്ന് മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍. കൊച്ചിയിലെ ചില പ്രധാനപ്പെട്ട താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും മയക്കുമരുന്ന് അടിമകളും അത് സഹപ്രവര്‍ത്തകര്‍ക്ക് എത്തിക്കുന്നവരുമാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ നിരന്തരം ആരോപണവിധേയരാകുന്ന സിനിമാക്കാര്‍  മാഫിയയുമായി അടുത്ത് ബന്ധമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ ഇവരുടെ നീക്കങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ് .

സ്വര്‍ണ്ണക്കടത്ത് ഭീകര പ്രവര്‍ത്തനമാണെന്ന് തുടരെ തുടരെ വാദിക്കുന്ന എന്‍ ഐ എക്ക് മയക്കുമരുനിന്റെ വിശദാംശങ്ങള്‍ കൂടി ലഭിക്കുകയാണെങ്കില്‍ മാത്രമേ സ്വപ്ന സുരേഷിനെ ഉള്‍പ്പെടെ കേസില്‍ ബലപ്പെടുത്താന്‍ കഴിയുകയുള്ളു. നിലവില്‍ കേസിന്റെ നാള്‍വഴി കുറ്റമറ്റതാക്കാനുള്ള ബുദ്ധിമുട്ട് ദേശീയ കുറ്റാന്വേഷണ ഏജന്‍സി അനുഭവിക്കുന്നുണ്ട്. എന്നാല്‍ മയക്കുമരുന്ന് വ്യാപാരം രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ഒന്നാണ്. അത് ദേശീയതക്ക് വിരുദ്ധമാണ്.

കൊച്ചി, മയക്കുമരുന്നിന്റെ താവളമായിട്ട് വര്‍ഷങ്ങളായി. ഡിജെ പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നത്. ഐടി പ്രൊഫഷണലുകളായിരുന്നു ഇതിന്റെ ഉപഭോക്താക്കള്‍. എന്നാല്‍ സമീപകാലത്ത് സിനിമാക്കാര്‍ ഐ.ടി. മേഖലക്ക് മുമ്പിലെത്തി. മലയാള സിനിമയിലെ നിരവധി യുവതീ യുവാക്കള്‍ മയക്കുമരുന്നിന്റെ അടിമകളാണ്. അടുത്ത കാലത്ത് ഒരു യുവനടന്‍ മയക്കുമരുന്നിന് അടിമയാണെന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

ചില ചലച്ചിത്ര പ്രവര്‍ത്തകരാണ് മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത്. ഇവര്‍ക്കെതിരെ തീവ്രവാദ ബന്ധവും ആരോപിക്കപ്പെടുന്നുണ്ട്. അടുത്തകാലത്ത് വിവാദത്തിലായ ഒരു സിനിമയുടെ സംവിധായകന് നേരെയാണ് ഏജന്‍സിയുടെ തോക്കുമുന നീളുന്നത്. യു എ ഇ യിലേക്ക് പോകാന്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഇതും എന്‍ ഐ എ അന്വേഷിക്കും. അങ്ങനെയാണെങ്കില്‍ കേരളത്തിലെ ചില വിപ്ലവ സിനിമാക്കാരുടെ മുഖം മൂടി അഴിഞ്ഞു വീഴും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (21 minutes ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (2 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (2 hours ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (3 hours ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (4 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (4 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (5 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (5 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (5 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (7 hours ago)

Malayali Vartha Recommends