അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുകയാണെന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി) ഡയറക്ടർ ജനറൽ ശത്രുജീത് സിംഗ് കപൂർ.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) സൈനികരുമായുള്ള ഏറ്റുമുട്ടലുകളെ പ്രതിരോധിക്കാനായി സേന പുതുതായി രൂപീകരിച്ച 'ശൗര്യ കമാൻഡോ' സംഘം അതിർത്തിയിൽ മികവ് തെളിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.ഒക്ടോബർ 24-ന് നടക്കുന്ന ഐ.ടി.ബി.പിയുടെ 65-ാമത് സ്ഥാപക ദിനത്തിന് മുന്നോടിയായി സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒക്ടോബർ 31-ന് വിരമിക്കുന്ന ഐ.ടി.ബി.പി മേധാവി.
ഇന്ത്യയുടെ ഏറ്റവും വലിയ എതിരാളിയാണ് ചൈനയെന്നും ഏറ്റവും ദുഷ്കരമായ അതിർത്തിയാണ് ചൈനീസ് അതിർത്തിയെന്നും വിശേഷിപ്പിച്ച ഐ.ടി.ബി.പി ഡി.ജി, മേഖലയിൽ സേന നടപ്പാക്കുന്ന വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ വിശദീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























