സിഎംആർഎൽ–എക്-സാലോജിക് ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...

സിഎംആർഎൽ–എക്-സാലോജിക് ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും. സുപ്രീംകോടതി ഉത്തരവിനെതുടർന്നാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ പുനഃസ്ഥാപിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ടി വീണ, പി എ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിണ്ടായിരുന്നു. അപ്പീൽ അനുമതി ഡിവിഷൻ ബെഞ്ച് തള്ളി. ഇത് ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹെെക്കോടതി വിധിയോട് യോജിക്കാനാകില്ലെന്നും ഉത്തരവ് നിയമവിരുദ്ധമാണെന്നും ബുധനാഴ്ച സുപ്രീംകോടതി വ്യക്തമാക്കി. അപ്പീൽ പുനഃസ്ഥാപിക്കാനും നിർദേശിക്കുകയും ചെയ്തു. അന്വേഷണം പത്തു ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഹർജിക്കാരെ കേട്ടശേഷം തീരുമാനമെടുക്കാനും നിർദേശിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























