കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ഗവർണർ

സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ 29-ാമത് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻപ് സിക്കിം ഗവർണറായിരുന്നു ഓം പ്രകാശ് മാഥൂർ.
കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് തമിഴ്നാടിന്റെ ചുമതല ലഭിച്ചതിനെ തുടർന്നാണ് ഓം പ്രകാശ് മാഥൂർ കേരള ഗവർണറായി ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. സിക്കിം ഗവർണറായിരുന്ന മാഥൂർ രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവാണ്. ദീർഘകാലമായി ബിജെപി - ആർഎസ്എസ് പ്രവർത്തകനാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. 2024 ജൂലൈ 31ന് സിക്കിമിന്റെ 18മത്തെ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചിരുന്നു.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാഥുറിനെ സ്വീകരണം നൽകിയിരുന്നു. ചടങ്ങിൽ മറ്റ് മന്ത്രിമാർ , ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുകയും ചെയ്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്നായിരുന്നു മാഥുറിൻറെ ആദ്യപ്രതികരണം.
തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചപ്പോൾ തമിഴ്നാടിന്റെ അധിക ചുമതല മുൻ ഗവർണർ ആർലേക്കറിനായിരുന്നു. ഗോവ നിയമസഭാ സ്പീക്കറായിരുന്ന ആർലേക്കർ, ഹിമാചൽ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിലും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























