ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ. 15 പന്തിൽ പുറത്താകാതെ 42 റൺസ് അടിച്ച നമൻ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചിരിക്കുന്നത്. ഇതോടെ ട്വന്റി 20യിൽ ഇന്ത്യയുടെ റൺ ചേസിൽ ഏഴാം നമ്പറിലോ അതിന് താഴെയുള്ള പൊസിഷനിലോ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തുന്ന താരമായി നമൻ മാറുകയും ചെയ്തു.
ഇതിന് മുമ്പ് ഇർഫാൻ പഠാന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. 2009-ൽ കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ പഠാൻ 33 റൺസ് അടിച്ചിരുന്നു. ഈ റെക്കോർഡാണ് നമൻ പഴങ്കഥയാക്കിയത്.
280 സ്ട്രൈക്ക് റേറ്റിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടുന്നതായിരുന്നു നമന്റെ ഇന്നിങ്സ്. അവസാന പന്തിൽ സിക്സിലൂടെയാണ് നമൻ ഇന്ത്യക്ക് വിജയമൊരുക്കിയത്. 226 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ട്വന്റി 20 ചരിത്രത്തിൽ ഇന്ത്യ പിന്തുടർന്ന് വിജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്.
"
https://www.facebook.com/Malayalivartha

























