വയനാട്ടില്‍ കനത്ത മഴയില്‍ മരം വീടിന് മുകളിലേക്ക് വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

വയനാട്ടില്‍ കനത്ത മഴയില്‍ മരം വീടിനു മുകളിലേക്കു വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം . വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക(ആറ്) ആണ് മരിച്ചത് . അച്ഛന്‍ ബാബുവിന്റെ ഒരു കാല്‍ പൂര്‍ണമായും നഷ്ടമായി . കുട്ടിയുമായി ബാബു വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു .
അതേസമയം, വയനാട്ടില്‍ മഴ ശക്തമാകുന്നു . വൈത്തിരി താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്ബുകളും മാനന്തവാടി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha