കാസര്‍കോട് നിന്നും 16 പേരെ ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ചുക്കാന്‍ പിടിച്ച ഇജാസ് ആദ്യം ഐ.എസിലെത്തിയ മലയാളി

സിറിയയിലും ഇറാഖിലും ഭരണകൂടങ്ങള്‍ക്കെതിരേ പോരാടുകയായിരുന്നു അഫ്ഗാനിസ്ഥാനില്‍ ജയില്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ട മലയാളി ഐ.എസ്. ഭീകരന്‍ ഡോ. കെ.പി. ഇജാസിന്റെ ലക്ഷ്യം. 2013-14 കാലയളവില്‍ അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇജാസ് കൊല്ലപ്പെട്ടെന്നു നാട്ടിലുള്ള ബന്ധുക്കളെ ഭാര്യ അറിയിച്ചിരുന്നു. ഐ.എസില്‍ ചേര്‍ന്ന മറ്റു ചിലരും മരിച്ചതായി പലഘട്ടങ്ങളില്‍ സന്ദേശം വന്നെങ്കിലും അവ തെറ്റാണെന്നു പിന്നീടു വ്യക്തമായി.
ഐ.എസിലേക്ക് പ്രഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിലായിരുന്നു ഇജാസിന്റെ ശ്രദ്ധ. കേരളത്തില്‍നിന്ന് ഐ.എസില്‍ ചേരാന്‍പോയ സംഘത്തിലെ വനിതകളടക്കം മിക്കവരും മെഡിക്കല്‍, എന്‍ജിനീയറിങ് ബിരുദധാരികളാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇവരെ സ്വാധീനിച്ചത്.
2016-ല്‍ അഫ്ഗാനിലേക്കു കടക്കുന്നതിനു രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് തിരുവള്ളൂര്‍ മെഡിക്കല്‍ സെന്ററിലാണ് ഇജാസ് ജോലി ചെയ്തിരുന്നത്. അക്കാലത്ത് ദീര്‍ഘനാള്‍ ജോലിയില്‍നിന്നു മാറിനില്‍ക്കുകയും തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതായി പിന്നീടു വ്യക്തമായി.
ഐ.എസില്‍ ചേര്‍ന്ന തിരുവനന്തപുരം സ്വദേശി നിമിഷ (ഫാത്തിമ), ഇജാസിന്റെ ഭാര്യ റിഫൈലയുടെ സഹപാഠിയായിരുന്നു. ഡോ. ഇജാസിന്റെ ഭാര്യ റിഫൈലയും ഫാത്തിമ എന്ന നിമിഷയും ബി.ഡി.എസ്. പഠിച്ചവരാണ്. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളജിലാണ് ഇരുവരും പഠിച്ചത്. നിമിഷ മതം മാറിയശേഷം പാലക്കാട് യാക്കരയിലെ ഈസയെ വിവാഹംചെയ്യാന്‍ ഒത്താശചെയ്തതും ഇജാസാണ്. ഈസയും സഹോദരന്‍ യഹ്യയും ക്രിസ്തുമതത്തില്‍നിന്നു പരിവര്‍ത്തനം ചെയ്തവരാണ്. യഹ്യ വിവാഹംചെയ്തതും മതം മാറിയ മറിയം എന്ന മെറിനെയാണ്.
കാസര്‍ഗോട്ടുനിന്നു ചുരുങ്ങിയ കാലയളവില്‍ 16 പേരാണ് അഫ്ഗാനിലെ ഐ.എസ്. ക്യാമ്പിലേക്കു പോയത്. ഇതിനു നേതൃത്വം നല്‍കിയിരുന്നത് വിദേശപഠനം നടത്തിയിട്ടുള്ള ഇജാസായിരുന്നു.
https://www.facebook.com/Malayalivartha