ശ്രീലങ്കന്‍ പുല്ചാടിയ്ക്ക് വയനാട് സ്വദേശിയുടെ പേര്!

ഗവേഷകര്‍ ശ്രീലങ്കയിലെ സിന്‍ഹരാജാ മഴക്കാടുകളില്‍നിന്നു കണ്ടെത്തിയ അപൂര്‍വയിനം പുല്ചാടിക്ക് പടിഞ്ഞാറത്തറ പിലാക്കീഴ് ധനീഷ് ഭാസ്കരന്റെ പേര് നല്കി. ക്ലാഡോനോട്ടസ് ഭാസ്കരി എന്നാണ് പുതിയ പുല്ചാടിയുടെ ശാസ്ത്രീയ നാമം.
കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകനാണ് ധനീഷ്. 3 മാസം മുന്‍പ് പുല്പള്ളിയില് കൃഷിനാശമുണ്ടാക്കിയ കീടങ്ങള്‍ വെട്ടുകിളികളല്ലെന്നും പിര്‍ഗോമോര്‍ഫിഡെ കുടുംബത്തില്‍പെട്ട ഓളാര്‍ക്കിസ് മിലിയാരിസ് പുല്ചാടികളാണെന്നും സ്ഥിരീകരിച്ചത് ധനീഷാണ്. ഗവേഷണരംഗത്ത് ധനീഷിന്റെ സംഭാവനകള്‍ പരിഗണിച്ചാണ് പുതിയ ഇനം പുല്ചാടിക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ക്യാംപസില്‍ എംഎസ്സി സുവോളജി പൂര്‍ത്തിയാക്കിയതുമുതല്‍ ഗവേഷണരംഗത്താണ്. ഇന്റര്‍നാഷനല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) ഗ്രാസ്ഹോപ്പര്‍ സ്പെഷലിസ്റ്റ് ഗ്രൂപ്പിലെ അംഗം കൂടിയാണ് വയനാട് സ്വദേശിയായ ധനീഷ്.
മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന ക്ലാഡനോട്ടസ് പുല്ചാടികളില് പുതിയ വിഭാഗത്തില്‍ പുതിയ ഇനത്തെ 116 വര്‍ഷത്തിനുശേഷമാണു കണ്ടെത്തുന്നത്. ഇലകള്‍ക്കിടയില്‍ വളരുന്ന ഇവയ്ക്ക് പറക്കാനാവില്ല.
പിലാക്കീഴ് പി. ഭാസ്കരന്റെയും സുമതിയുടെയും മകനാണ് ധനീഷ്. ഭാര്യ. അരുണിമ സി. രാജന്.
https://www.facebook.com/Malayalivartha

























