കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡിപ്പോ അടച്ചു. അണുവിമുക്തമാക്കിയ ശേഷം നാളെ തുറക്കും. കാഞ്ഞങ്ങാട് നിന്നു ചന്ദ്രഗിരി കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്‍ആര്‍ഇ 370 ബസ് കണ്ടക്ടര്‍ക്കു ആണ് പോസിറ്റീവ്. കാസര്‍കോട് സ്വദേശിയാണ്.
ദിവസേന 3 വീതം ആറു ട്രിപ്പ് സര്‍വീസ് നടത്തുന്നതാണ് ബസ്. കാസര്‍കോട് നിന്നും വര്‍ക്ക് അറേഞ്ച്മെന്റില്‍ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് മാറ്റിയതാണ്. ഇതിന്റെ ഡ്രൈവര്‍, കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ സ്റ്റേഷന് മാസ്റ്റര്‍, കാഞ്ഞങ്ങാട് ഡിപ്പോയിലെ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍, കാഷ് കൗണ്ടര്‍ ക്ലാര്‍ക്ക് ഉള്‍പ്പെടെ എട്ടോളം പേര് ക്വാറന്റീനില്‍ ആയി.
കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ സര്‍വീസ് നടത്തുമെന്നും കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയും അണു വിമുക്തമാക്കും.
കോവിഡ് സമ്പര്‍ക്ക വ്യാപന പ്രദേശമായിരുന്ന കാസര്‍കോട് മീന്‍ ചന്തയില്‍ നിന്നുള്ള സമ്പര്‍ക്കം വഴി ആയിരിക്കാം കണ്ടക്ടര്‍ക്ക് കോവിഡ് പകര്‍ന്നതെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha

























