മാറിടം മുതല്‍ അടിവയര്‍ വരെ കത്തിയുപയോഗിച്ച് വരഞ്ഞ് കീറി; സ്വകാര്യഭാഗത്ത് മരകായുധം ഉപയോഗിച്ച് ആഴ്ത്തിൽ മുറിവ് ഉണ്ടാക്കി; ദേഹമാസകലം മുറിവുകളും ചതവുകളും; കോലഞ്ചേരിയിലെ വൃദ്ധയ്ക്ക് നേരിടേണ്ടി വന്നത് ആരും പേടിച്ചു പോകുന്ന ക്രൂരതയുടെ നേർക്കാഴ്ചകൾ

‘ഞാൻ മരിച്ചു പോകും മോനേ... ന്നെ ആശൂത്രി കൊണ്ട്വോ, പൊകേലേം കഞ്ഞീം തരാന്ന് പറഞ്ഞാ ന്നെ അവര്‍ കൂട്ടീത്.’’.......ഉള്ളുപിളരുന്ന വേദനയോടെയാണ് മകന്റെ മടിയിൽക്കിടന്ന് ആ അമ്മ കരഞ്ഞ് നില വിളിച്ചത്. ഇങ്ങനെ ക്രൂരതകാണിക്കാൻ അമ്മ എന്തു തെറ്റാണ് ചെയ്തത്...?...എറണാകുളം കോലഞ്ചേരിയില്‍ 75കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയവരോട് സ്വന്തം മകന് ചോദിക്കാനുള്ളത് ഇതാണ്.
മനുഷ്യ മനസ്കാഷിയെ നടുക്കുന്ന കുറ്റ കൃത്യങ്ങളാണ് ഒറ്റയ്ക്കായി പോയ 74 കാരിയായ വൃദ്ധയ്ക്ക് നേരിടേണ്ടി വന്നത്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു.
ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ സ്ത്രീയും മകനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസിക വൈകല്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകൻ പറയുന്നു.
ക്രൂരത അരങ്ങേറിയ സമയം വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു. ബലാത്സംഗത്തിന് പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ വരഞ്ഞു. സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്പിച്ചിട്ടുണ്ട്. മാറിടം മുതല്‍ അടിവയര്‍ വരെ കത്തിയുപയോഗിച്ച് വരഞ്ഞ് കീറിയിട്ടുമുണ്ട്. കൂടാതെ വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ഞായറാഴ്ചയാണ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
അതേസമയം ആശുപത്രിയില്‍ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. സംഭവത്തിൽ നാല് പേരെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, പീഡനം നടന്ന വീടിന്റെ ഉടമ ഓമന, ഇവരുടെ മകന് മനോജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബലാത്സംഗത്തിനും എസ്സിഎസ്ടി നിയമപ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാൽ സംഭവത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ വയോധികയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. ഇത്തരം കൊടുംക്രൂരതയ്ക്ക് കൂട്ടുനിന്ന പ്രതി സ്ത്രീയാണെങ്കിലും ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷ ലഭിക്കണമെന്നും സംഭവത്തിൽ വനിതാകമ്മിഷൻ നേരിട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ ചെയർ പേഴ്സൺ എം.സി ജോസഫൈൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























