കഞ്ചാവ് പിടിച്ചതിനെ തുടര്‍ന്ന് സീല്‍ ചെയ്ത വീട്ടില്‍ നിരീക്ഷണ ത്തില്‍ കഴിയാനെത്തിയ യുവാക്കളെ പറഞ്ഞുവിടാന്‍ പൊലീസിന് വണ്ടിക്കൂലി കൊടുക്കേണ്ടിവന്നു!

ഡല്‍ഹിയില്‍ നിന്ന് ഇന്നലെ ഉച്ചയോടെ ട്രെയിനില്‍ തൃശൂരില്‍ ഇറങ്ങിയ 2 ചെറുപ്പക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടാക്സി വിളിച്ച് കണ്ടെയ്ന്മെന്റ് സോണായ വടൂക്കരയിലെ വീട്ടിലെത്തി. ഇതിലൊരാളുടെ സഹോദരന്റേതാണ് വീട്.
3 മാസം മുന്‍പ് കഞ്ചാവു പിടിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത സഹോദരന് ഇപ്പോള്‍ ജയിലിലാണ്. കേസിന്റെ ഭാഗമായി കോടതി നിര്‍ദേശ പ്രകാരം വീട് സീല്‍ ചെയ്തിരുന്നു.
ഈ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനെന്ന് പറഞ്ഞ് യുവാക്കള്‍ എത്തിയ ഉടന്‍ തന്നെ സമീപവാസികള്‍ നെടുപുഴ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇവരോടു വീട്ടില്‍ കയറരുതെന്നും മടങ്ങിപ്പോകണമെന്നും നിര്‍ദേശിച്ചു.
ഇതിലൊരാളുടെ സഹോദരന് നിര്‍മാണ തൊഴിലാളിയായി തൃശൂരിലുണ്ട്. സഹോദരനെ വിളിച്ചു പണം സംഘടിപ്പിച്ചു ട്രെയിനില്‍ തന്നെ മടങ്ങിക്കോളാം എന്നു സമ്മതിച്ചെങ്കിലും വടൂക്കരയില്‍ നിന്നും തിരികെ തൃശൂരില്‍ എത്താന്‍ തങ്ങളുടെ കയ്യില്‍ പണമില്ലെന്നായി ഇവര്‍. എടിഎം കാര്‍ഡ് കേടായെന്നും പറഞ്ഞ് ഇവര്‍ ഇവിടെ വീടിനു പുറത്തു തന്നെ നില്പായി. ഒടുവില്‍ പൊലീസുകാര്‍ ഓട്ടോക്കൂലി നല്കി പ്രശ്നം അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha

























