Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതിലെ താമസക്കാരായ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന! രാത്രി പത്തര പത്തേമുക്കാലോടെ വലിയ ശബ്ദത്തോടെ സ്പീഡില്‍ എന്തോ അടിക്കുന്ന പോലെ ഒരു ഒച്ച കേട്ടു. പിന്നെ ഒന്നും അറിയില്ല; നടുക്കം മാറാതെ നാട്ടുകാർ... രക്ഷപ്പെട്ടവർ പറയുന്നത് അതിഭീകരം...

07 AUGUST 2020 03:02 PM IST
മലയാളി വാര്‍ത്ത

രാജമല പെട്ടിമുടി സെറ്റില്‍മെന്റിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെടുത്തിയ 10 പേരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ഗുരുതരമായി പരിക്കേറ്റ പളനിയമ്മാളിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി. 20 വീടുകള്‍ മണ്ണിനടിയില്‍ പുതഞ്ഞുപോയതായാണ് നിഗമനം. മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതിലെ താമസക്കാരായ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

രാത്രി പത്തര പത്തേമുക്കാലോടെ വലിയ ശബ്ദത്തോടെ സ്പീഡില്‍ എന്തോ അടിക്കുന്ന പോലെ ഒരു ഒച്ച കേട്ടു. പിന്നെ ഒന്നും അറിയില്ല. ഇപ്പോ അമ്മ മാത്രമേ ഉള്ളൂ. ബാക്കി എല്ലാവരും മണ്ണിനടിയില്‍ പെട്ടു പോയി. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ദീപന്‍ പറയുന്നു. വീട്ടില്‍ അച്ഛനും അമ്മയും ഭാര്യയും ഉണ്ടായിരുന്നു. അമ്മ പളനിയമ്മാള്‍ ഒഴിച്ച്‌ മറ്റാരെയും കുറിച്ച്‌ അറിയില്ല. തൊട്ടടുത്ത വീട്ടില്‍ ചേട്ടനും ഭാര്യയും രണ്ടു കുട്ടികളും താമസിച്ചിരുന്നു.

ഇവരെക്കുറിച്ചും അറിവില്ല. ഇവരുടെ വീടും മണ്ണിനടിയിലായി. കഴിഞ്ഞ പത്തുദിവസമായി കനത്ത മഴയാണ്. വൈദ്യുതി ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിട്ട് പത്തു ദിവസം കഴിഞ്ഞതായും ദീപന്‍ പറഞ്ഞു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ആളുകളെ കയര്‍ കെട്ടിയാണ് രാജമല ആശുപത്രിയില്‍ കൊണ്ടുവന്നത്. ഉരുള്‍ പൊട്ടലില്‍ മുപ്പതോളം വണ്ടികള്‍ പോയി. തോട്ടം തൊഴിലാളികളും രാജമലയില്‍ ജീപ്പ് ഓടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടവരുമാണ് സെറ്റില്‍മെന്റില്‍ താമസിച്ചിരുന്നതെന്ന് ജീപ്പ് ഡ്രൈവറായ ദീപന്‍ പറഞ്ഞു. അതേസമയം രാജമലയില്‍ ഉണ്ടായത് വന്‍ ദുരന്തമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം അടക്കം പ്രദേശത്തേക്ക് തിരിച്ചു.

ദുര്‍ഘടമായ വഴികള്‍ അവിടെ എത്തുന്നതിന് പ്രതിബന്ധമായിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വിവരം അറിഞ്ഞ് ആദ്യം എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ സ്ഥലത്തേക്ക് അയച്ചതായും റവന്യൂമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (34 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (46 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends