കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രം; സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ; അഴിമതി നടക്കുമ്പോള്‍ പ്രതിപക്ഷവും മാധ്യമങ്ങളും അത് ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി; അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ്

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ സ്ഥിഗതികൾ വീണ്ടും രൂക്ഷമായേക്കും. സമനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളെന്നും അഴിമതി പുറത്തുകൊണ്ടുവരുമ്പോൾ അത് ഉപജാപമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല തുറന്നടിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ തള്ളല്‍ മാത്രമാണ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും ചെന്നിത്തല പറയുന്നു.
"സര്‍ക്കാരിന്റെ കൊള്ളയും കൊള്ളിവയ്പ്പും ആര് ചൂണ്ടിക്കാണിച്ചാലും അവര്‍ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന നിലയിലാണ് കാര്യങ്ങള്‍. സ്പ്രിംഗ്ലര്‍ മുതല്‍ പാവങ്ങള്‍ക്ക് വീട് വച്ചുകൊടുക്കുന്ന പദ്ധതിയില്‍ വരെ അഴിമതി നടക്കുമ്പോള്‍ അതൊന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കരുത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കരുത് എന്ന നിലപാടിലാണ് മുഖ്യമന്ത്രി. "
അതേസമയം കൊവിഡ് പ്രതിരോധം പത്രസമ്മേളനങ്ങളിൽ മാത്രമാണെന്നും മാദ്ധ്യമപ്രവർത്തകരെ സൈബർ ഗുണ്ടകളെ വിട്ട് ആക്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തന്റെ ഓഫീസിനെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പുകഴ്ത്തിയാൽ പരവതാനി, വിമർശിച്ചാൽ സൈബർ ആക്രമണം എന്നതാണവസ്ഥ.
മാദ്ധ്യമ ആക്രമണത്തിനുളള ലൈസൻസ് കിട്ടുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നാണ്. മാദ്ധ്യമപ്രവർത്തകരെ ആരോ പറഞ്ഞുവിടുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നതിലുളള പ്രശ്നമാണ് മുഖ്യമന്ത്രിക്ക്.
വാഷിംഗ്ടണിൽ ട്രംപ് ചെയ്യുന്നതും ന്യൂഡൽഹിയിൽ മോദി ചെയ്യുന്നതും തിരുവനന്തപുരത്ത് പിണറായി ചെയ്യുന്നതും ഒന്നുതന്നെയാണ്'- അദ്ദേഹം പറഞ്ഞു.
പ്രസ് സെക്രട്ടറി നടത്തുന്ന മോശം പരാമർശങ്ങളെപ്പോലും തളളിപ്പറയാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ആളുകളെ ചിത്രവധം നടത്തി അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'എന്നെ ചാരി അവിടത്തെ പ്രശ്നങ്ങൾ ഉന്നയിക്കരുത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി പറഞ്ഞിട്ടില്ല. പക്ഷെ ഞാൻ ഒരിക്കലും മുഖ്യമന്ത്രിയെ ചാരിയിട്ടില്ല എന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























