പ്രതിപക്ഷനേതാവിന് തലച്ചോറിന് എന്തോ കുഴപ്പമുണ്ട്; രമേശ് ചെന്നിത്തല സി.പി.എമ്മിനെ സഹായിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ രമേശ് ചെന്നിത്തല സി.പി.എമ്മിനെ സഹായിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയും സി.പി.എമ്മും സ്വര്‍ണക്കള്ളക്കടത്ത് ബി.ജെ.പിയുെട നേര്‍ക്ക് വഴിതിരിച്ചുവിടുകയാണ്. സി.പി.എമ്മിെന്റ തന്ത്രങ്ങള്‍ക്കനുസരിച്ച് രമേശ് ചെന്നിത്തലയും ചുവടുമാറ്റുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവിന് തടിയും വണ്ണവും മാധ്യമസന്നാഹവും പി.ആര്‍ ഏജന്‍സിയും ആയുധങ്ങളും എല്ലാമുണ്ട്. പക്ഷേ തലച്ചോറിന് എന്തോ കുഴപ്പമുണ്ട്. രമേശ് ചെന്നിത്തലക്ക് യുദ്ധത്തിെന്റ ദിശ അറിയില്ല. ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതിെന്റ പാപഭാരത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് ലാവ്ലിന് കേസ് അട്ടിമറിക്കപ്പെട്ടത് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പി.എസ്.സി നിയമനനിരോധനത്തിെന്റ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോള്‍ഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























