ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി പിഎസ്‌സി: ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട റ്ങ്ക് ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്ന് പിഎസ്‌സി

കാരക്കോണം തട്ടിട്ടമ്ബലം സ്വദേശി അനു ആത്മഹത്യ സംഭവത്തില്‍ വിശദീകരണവുമായി പിഎസ്‌സി. ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട പിഎസ്‌സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല. ഈ ലിസ്റ്റില്‍ 72 പേര്‍ക്കാണ് ഇതുവരെ നിയമന ശുപാര്‍ശ നല്‍കിയത് എന്നാണ് പിഎസ്‌സിയുടെ വിശദീകരണം. വാര്‍ത്താ കുറിപ്പിലൂടെയാണ് പിഎസ്‌സിയുടെ വിശദീകരണം.ജോലിയില്ലാത്തതില്‍ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 77ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം. എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യെന്ന കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യ.
അതേസമയം, മാധ്യമങ്ങള്‍ക്കെതിരെ സംസാരിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെയുള്ള ശിക്ഷാ നടപടിയില്‍ നിന്നും പിഎസ്‌സി പിന്നോട്ട് പോയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ വാദം കേട്ട ശേഷം മാത്രം നടപടി എന്നാണ് പിഎസ്‌സിയുടെ നിലപാട്. രണ്ട് വിദ്യാര്‍ത്ഥികളെ വിലക്കിയ സംഭവത്തെ കുറിച്ച് പിഎസ്‌സി വിശദീകരിച്ചില്ല.
https://www.facebook.com/Malayalivartha


























